ഭിന്നശേഷി ഗ്രാമസഭയില്‍ പരാതികളേറെ

കക്കട്ടിൽ: ഭിന്നശേഷി ഗ്രാമസഭയില്‍ പരാതിക്കാരേറെ. പുറമേരി ഗ്രാമപഞ്ചായത്തില്‍ രണ്ട് ഭാഗങ്ങളിലായാണ് ഗ്രാമസഭ നടത്തിയത്. ഭിന്നശേഷിക്കാരും അവരുടെ രക്ഷിതാക്കളുമായി ഒട്ടേറെപേര്‍ എത്തിയിരുന്നു. അര്‍ഹമായ ആനുകൂല്യങ്ങളും ഉപകരണങ്ങളും ലഭിക്കുന്നില്ലെന്ന പരാതി ഏറെ ഉയര്‍ന്നു. ഗ്രാമപഞ്ചായത്തിന് പരിഹരിക്കാവുന്ന പരാതികള്‍ പരിഹരിക്കുമെന്നും മറ്റുള്ളവ ബ്ലോക്ക്, ജില്ല പഞ്ചായത്തുകളുടേയും സര്‍ക്കാറിേൻറയും ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും പഞ്ചായത്ത് പ്രസിഡൻറ് കെ. അച്യുതന്‍ പറഞ്ഞു. ഒ. രമേശന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി. സരള, പ്രസന്ന എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.