വീണുകിട്ടിയ പണം തിരിച്ചു നൽകി ഓട്ടോ ഡ്രൈവർ

കുന്ദമംഗലം: വീണുകിട്ടിയ പണം ഉടമസ്ഥന് തിരിച്ചുനല്‍കി കുന്ദമംഗലത്തെ ഓട്ടോ ഡ്രൈവര്‍ മാതൃകയായി. കുന്ദമംഗലം ടൗണി ല്‍ ഒാേട്ടാ ഓടിക്കുന്ന മുപ്ര വടക്കേ ചെരു സുലൈമാനാണ് സമൂഹത്തിന് മാതൃകയായത്. കുന്ദമംഗലത്തേക്കു വരുേമ്പാൾ പയമ്പ്ര റോഡില്‍ പെരുവട്ടിപ്പാറയിൽനിന്ന് 26,000 രൂപ, എ.ടി.എം കാര്‍ഡ്, ലൈസൻസ് എന്നിവ അടക്കമുള്ള പഴ്സ് ശനിയാഴ്ച രാവിലെയാണ് ഇദ്ദേഹത്തിന് വീണുകിട്ടിയത്. ഉടന്‍തന്നെ കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെത്തി പണവും പഴ്സും ഏൽപിച്ചു. കാപ്പാട് കണ്ണംകടവ് സ്വദേശി ഷാനിഫി‍​െൻറ പണമാണ് നഷ്ടപ്പെട്ടത്. പൊലീസുകാര്‍ ലൈസന്‍സിലുള്ള മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം യുവാവ് അറിയുന്നത്. സ്റ്റേഷനിലെത്തിയ യുവാവിന് കുന്ദമംഗലം പൊലീസ് സബ് ഇന്‍സ്പെക്ടര്‍ മുരളീധര‍​െൻറ സാന്നിധ്യത്തില്‍ സുലൈമാന്‍ പണം കൈമാറി. ഒരു മാസം മുമ്പ് കുന്ദമംഗലം-വയനാട് റോഡില്‍ വെച്ച് 6500 രൂപയടങ്ങിയ ബാഗ് സുലൈമാന് വീണുകിട്ടിയിരുന്നു. ഇതും പൊലീസ് സ്റ്റേഷനില്‍ ഏൽപിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.