പുസ്തകങ്ങൾ വീടുകളിലെത്തിച്ച് നെഹ്റു ലൈബ്രറി

തിരുവമ്പാടി: പുസ്‌തകങ്ങൾ വീടുകളിലെത്തിച്ച് ഗ്രന്ഥാലയം. പുല്ലൂരാംപാറ നെഹ്റു ലൈബ്രറി യാണ് വായനക്കാർക്കായി പുസ്തകങ്ങൾ വീടുകളിലെത്തിക്കുന്നത്. വായന പ്രോത്സാഹിപ്പിക്കാനും ലൈബ്രറിയിലെത്താൻ ബുദ്ധിമുട്ടുള്ളവർക്കും വേണ്ടിയുമാണ് 'കുടുംബവായന' പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ െതരഞ്ഞെടുത്ത 300 വീടുകളിൽ പുസ്തകമെത്തും. പരിപാടി വിജയമായാൽ കൂടുതൽ വീടുകളിലേക്ക് വ്യാപിപ്പിക്കും. പുതിയ പദ്ധതിക്ക് നല്ല പ്രതികരണമാണ് വായനക്കാരിൽനിന്ന് ലഭിക്കുന്നതെന്ന് ലൈബ്രറി പ്രസിഡൻറ് ടി.ജെ.സണ്ണി പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ബെന്നി ലൂക്കോസ് അധ്യക്ഷതവഹിച്ചു. ലൈബ്രറി പ്രസിഡൻറ് ടി.ജെ. സണ്ണി, വിനോജ് വെട്ടത്ത്, ടി.ടി. തോമസ്, മേരി മാനുവൽ, നമിത ജോസഫ്, എസ്‌ന തോമസ്, എം.കെ. മുഹ്‌സിന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.