ഭക്ഷ്യമേള

ഫറോക്ക്: ഫറോക്ക് ആർ.യു.എ കോളജ് ഭൂമിത്രസേന ക്ലബി​െൻറ ആഭിമുഖ്യത്തിൽ രണ്ടു ദിവസത്തെ ആരംഭിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. പി. മുസ്തഫ ഫാറൂഖി ഉദ്ഘാടനം നിർവഹിച്ചു. പ്രഫ. അലി മദനി മൊറയൂർ, ഭൂമിത്രസേന ക്ലബ് കോഒാഡിനേറ്റർ ഡോ. എം. ഉമൈർ ഖാൻ, പ്രസിഡൻറ് അസ്‌ലിഫ്, ഹസ്ന, ജംഷാദ്, സകരിയ്യ എന്നിവർ സംസാരിച്ചു. കൂവ ഹൽവ, പനപ്പായസം, ഇളനീർ പായസം, തേങ്ങാച്ചോറ്, ചെമ്പരത്തി - ഇളനീർ-സർബത്ത് ഉപയോഗിച്ചുള്ള പാനീയങ്ങൾ തുടങ്ങിയവയാണ് മേളയുടെ ആകർഷണീയ വിഭവങ്ങൾ. ഹംസത് ഇമ്രാൻ, സദീദ് ബിൻ അബ്ദു, അൻഷിദ, വാഫിറ ഹന്ന, അൽമാസ് എന്നിവർ വിവിധ സ്റ്റാളുകൾക്ക് നേതൃത്വം നൽകി. മേള ഇന്ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.