പ്രകൃതി സൗഹൃദ സൈക്കിൾ റാലി

അത്തോളി: സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സ്ഥാപക വാരത്തോടനുബന്ധിച്ച് വടകര ജില്ല സംഘടിപ്പിച്ച പഞ്ചായത്ത് പ്രസിഡൻറ് ചിറ്റൂർ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി എ.ഇ.ഒ സുധ അധ്യക്ഷത വഹിച്ചു. അസി. സംസ്ഥാന ഓർഗനൈസിങ് കമീഷണർ സി.കെ. മനോജ് കുമാർ, ജില്ല ട്രെയ്നിങ് കമീഷണർ പി. ഹരിദാസൻ, എച്ച്.എം. ലത കാരാടി, ഒ.കെ. മനോജ്, കെ.പി. പ്രകാശൻ, സുനിൽ കൊളക്കാട്, ബഷീർ വടക്കയിൽ എന്നിവർ സംസാരിച്ചു. റാലി പൊയിൽകാവ് ഹയർ സെക്കൻഡറി സ്കൂൾ, കൊയിലാണ്ടി ഐ.സി.എസ് സ്കൂൾ, ഗവൺമ​െൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം നന്തിയിൽ സമാപിച്ചു. റാലി 14 ന് കുറ്റ്യാടിയിൽ സമാപിക്കും. പുസ്തക പ്രകാശനം കക്കോടി: റുക്സാന കക്കോടിയുടെ കവിത സമാഹാരം പ്രകാശനം ചെയ്തു. അൽഫാബെറ്റ് ബുക്സ് പ്രസിദ്ധീകരിച്ച 'നക്ഷത്രങ്ങൾ പറയാത്തത്' കവിത സമാഹാരത്തി​െൻറ പ്രകാശനം നുസ്റത്ത് ജഹാന് നൽകി കമാൽ വരദൂർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ചോയിക്കുട്ടി ഉദ്ഘാടനം ചെയ്തു. വി.കെ. ഷാജി അധ്യക്ഷത വഹിച്ചു. നാടക രചയിതാവ് സുലൈമാൻ കക്കോടി പുസ്തകം പരിചയപ്പെടുത്തി. എവറസ്റ്റ് ഹനീഫ സ്വാഗതം പറഞ്ഞു. വാനോളം പൊടി; കുമാരസ്വാമി -പാലത്ത് റൂട്ടിൽ കണ്ണും മൂക്കും പൊത്തി യാത്ര ചേളന്നൂർ: പൊടിശല്യംമൂലം കുമാരസ്വാമി-പാലത്ത് റൂട്ടിൽ കണ്ണും മൂക്കും പൊത്തിയുള്ള യാത്ര അപകടകരമാകുന്നു. മാസങ്ങളായി തകർന്നുകിടന്ന റോഡി​െൻറ പ്രവൃത്തി ആരംഭിച്ചതിനെത്തുടർന്ന് പൊടിശല്യംമൂലം ജനങ്ങൾ സഹികെട്ടിരിക്കുകയാണ്. കരിങ്കല്ല്പാകി റോഡ് ഉയർത്തി സോളിങ് പണി പൂർത്തിയാക്കിയെങ്കിലും ഇരുചക്ര വാഹനം കടന്നുപോകുേമ്പാൾപോലും വാനോളം പൊടി ഉയരുകയാണ്. ബസ് ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ ഇടതടവില്ലാതെ കടന്നുപോകുന്നതിനാൽ പ്രദേശമാകെ പൊടിയിൽ മൂടുകയാണ്. കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രികരും കണ്ണും മൂക്കും പൊത്തി യാത്രചെയ്യേണ്ട ഗതികേടിലാണ്. പാറപ്പൊടി കണ്ണിൽകയറുന്നതിനാൽ ഏറെനേരം കണ്ണുതുറക്കാൻ കഴിയാത്ത അവസ്ഥയാണ് യാത്രികർക്ക്. വാഹനം കടന്നുപോകുന്നതോടെ മഞ്ഞുമൂടിയ പ്രതീതിയിലാണ് ഉൗട്ടുകുളം ബസാറും പാലത്തും. പൊടിശല്യംമൂലം കണ്ണടച്ചുള്ള യാത്ര അപകടം വിളിച്ചുവരുത്തുന്നതായി പ്രദേശവാസികൾ പറയുന്നു. സമീപത്തെ വ്യാപാരികൾ അനുഭവിക്കുന്ന ദുരിതത്തിന് അറുതിയില്ല. പൊടിശല്യ ശമനത്തിന് നടപടി സ്വീകരിക്കണമെന്ന് ജനങ്ങൾ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.