എല്ലാം ശരിയായി; ഉദ്​ഘാടകനെ കാത്ത് പന്തീരാങ്കാവ് പൊലീസ് സ്​റ്റേഷൻ

പന്തീരാങ്കാവ്: പന്തീരാങ്കാവ് പൊലീസ് സ്റ്റേഷൻ താൽക്കാലിക കെട്ടിടത്തിൽ ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടും ഉദ്ഘാടകനെ കിട്ടാത്തതിനാൽ പ്രവർത്തനം തുടങ്ങിയില്ല. രാമനാട്ടുകര-വെങ്ങാലി ബൈപ്പാസിനോട് ചേർന്ന് കൊടൽ നടക്കാവിൽ വനിത വ്യവസായ കേന്ദ്രം കെട്ടിടത്തിലാണ് പൊലീസ് സ്റ്റേഷൻ തുടങ്ങുന്നത്. നല്ലളം പൊലീസ് സ്റ്റേഷ​െൻറ വ്യാപ്തിമൂലം പെരുമണ്ണ, പാലാഴി തുടങ്ങിയ ഭാഗങ്ങളിലേക്ക് പൊലീസ് സേവനം ഫലപ്രദമായി എത്തിക്കാനാണ് പന്തീരാങ്കാവ് കേന്ദ്രീകരിച്ച് പുതിയ പൊലീസ് സ്റ്റേഷനെന്ന ആവശ്യമുയർന്നത്. വർഷങ്ങളായുള്ള പരാതികളെ തുടർന്ന് കഴിഞ്ഞ സർക്കാർ പൊലീസ് സ്റ്റേഷ​െൻറ പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും 2017 ഒക്ടോബറിലാണ് ഔദ്യോഗിക ഉത്തരവിറക്കിയതും താൽക്കാലിക കെട്ടിടം കണ്ടെത്തി തുടർ നടപടികളെടുത്തതും. താൽക്കാലിക കെട്ടിടത്തിൽ സൗകര്യങ്ങളൊരുക്കുന്നതിന് അഡ്വ. പി.ടി.എ. റഹീം എം.എൽ.എയുടെ ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ വകയിരുത്തി പ്രവൃത്തി പൂർത്തീകരിച്ചിട്ടുണ്ട്. വെള്ളവും വൈദ്യുതിയും മറ്റ് പ്രാഥമിക സൗകര്യങ്ങളും ഇവിടെ ഒരുക്കി. ഒരു സർക്കിൾ ഇൻസ്പെക്ടറും രണ്ട് സബ് ഇൻസ്പെക്ടർമാരുമടക്കം 36 തസ്തികളും അംഗീകരിച്ചെങ്കിലും മുഖ്യമന്ത്രിക്ക് സമയം കിട്ടാത്തതിനാലാണ് ഉദ്ഘാടനം നീണ്ടുപോവുന്നത്. വിഡിയോ കോൺഫറൻസ് ഉദ്ഘാടനമെന്ന നിർദേശമുയർന്നെങ്കിലും നടപ്പായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.