ദിശ ദ്വിദിന ചലച്ചിത്രമേള നാളെ

മുക്കം: ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ ദിശ മീഡിയ ക്ലബ് സംഘടിപ്പിക്കുന്ന മൂന്നാമത് ദ്വിദിന രാജ്യാന്തര ചലച്ചിത്രമേള നാളെ തുടങ്ങും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ രാജ്യാന്തര പ്രശസ്ത ചലച്ചിത്രങ്ങൾ, ഡോക്യുമ​െൻററികൾ, ഹ്രസ്വചിത്രങ്ങൾ എന്നിവ പ്രദർശിപ്പിക്കും. ഉദ്ഘാടന ദിവസമായ വ്യാഴാഴ്ച കുറസോവ തിയറ്ററിൽ രാവിലെ 8.10ന് സ്കൂളിലെ മ്യൂസിക് ബാൻഡ് ദ ബീറ്റിൽസ് ഒരുക്കുന്ന മ്യൂസിക് ഫ്യൂഷൻ നടക്കും. ഐ.എഫ്.എഫ്.കെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം 'സുഡാനി ഫ്രം നൈജീരിയ'യിലെ അഭിനേതാക്കളായ സാവിത്രി ശ്രീധരനും സരസ ബാലുശ്ശേരിയും മുഖ്യാതിഥികളാവും. ഉദ്ഘാടന ചിത്രമായി ന്യൂട്ടണ്‍ (2017) അരങ്ങേറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.