ഓട്ടോ-ടാക്സി നിരക്കു​ വർധനക്കായി ധർണ

ഫറോക്ക്: ഓട്ടോ-ടാക്സി നിരക്കുവർധന ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂനിയൻ ഫറോക്ക് ഏരിയ കമ്മിറ്റി ഫറോക്ക് ട്രഷറി ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. സി.പി.എം ഏരിയ സെക്രട്ടറി എം. ഗിരീഷ് ഉദ്ഘാടനം ചെയ്തു. എം.ഐ. മൂസക്കോയ ഹാജി (എസ്.ടി.യു) അധ്യക്ഷത വഹിച്ചു. ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂനിയൻ സി.ഐ.ടി.യു ഫറോക്ക് ഏരിയ സെക്രട്ടറി പി. സുരേഷ്ബാബു, മജീദ് വെൺമരത്ത് (എ.ഐ.ടി.യു.സി), ബാബു പട്ടയിൽ (ഐ.എൻ.ടി.യു.സി), കബീർ (എസ്.ടി.യു) എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.