കടലുണ്ടി വാവുത്സവത്തിന് കൊടിയേറി

കടലുണ്ടി: ഉത്തരകേരളത്തിലെ ഈ വർഷത്തെ ക്ഷേത്രോത്സവങ്ങൾക്ക് നാന്ദിയായി പ്രസിദ്ധമായ . പേടിയാട്ട് ഭഗവതി ക്ഷേത്രത്തിൽ പനയമഠത്തിൽ കാരണവരുടെ നേതൃത്വവും മറ്റവകാശികളുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യവും സംഗമിച്ച ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വ്യാഴാഴ്ച രാവിലെ ഏഴ്മണിയോടെയാണ് കൊടിയേറിയത്. അടുത്ത ബുധനാഴ്ചയാണ് വാവുത്സവം. വെള്ളിയാഴ്ച കുന്നത്ത് തറവാട്ടിൽ കൊടിയേറുന്നതോടെ ഉച്ചക്ക് ഒരുമണിക്ക് പേടിയാട്ട് കാവിൽ അഞ്ചാം പുണ്യാഹം നടക്കും. തിങ്കളാഴ്ച മൂന്നു മണിയോടെയാണ് മണ്ണൂർ കാരകളിപ്പറമ്പ് ജാതവൻ കോട്ടയിൽനിന്ന് ജാതവൻ പുറപ്പാട്. അമ്മ പേടിയാട്ട് ഭഗവതിയുടെ വരവറിച്ച് ഊരുചുറ്റുന്ന ജാതവൻ ഏഴാംതീയതി കടലുണ്ടി കക്കാട് കടപ്പുറത്ത് (വാക്കടവ്) നീരാട്ടിനെത്തുന്ന അമ്മ പേടിയാട്ടമ്മയെ ദർശിക്കുകയും ഉച്ചക്ക് 12 മണിയോടെ അമ്മയോടൊപ്പം തിരിച്ച് എഴുന്നള്ളുകയും ചെയ്യും. വൈകുന്നേരം പേടിയാട്ട് ക്ഷേത്രത്തിലെത്തി ദേവിയെ കുടികൂട്ടുന്നതോടെ ദുഃഖിതനായ് മകൻ ജാതവൻ കോട്ടയിലേക്ക് മടങ്ങുന്നതോടെ ഉത്സവത്തിന് സമാപനമാകും. photo kadaluni vavu കടലുണ്ടി വാവുത്സവത്തിന് പേടിയാട്ട് ക്ഷേത്രത്തിൽ കൊടിയേറ്റ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.