പൊടിശല്യത്തിനെതിരെ മാസ്ക് ധരിച്ച് വ്യാപാരികളുടെ പ്രതിഷേധം

കാരാട്: ചീക്കോട് കുടിവെള്ള പദ്ധതിക്കുവേണ്ടി കിളയെടുത്ത റോഡിൽ രൂക്ഷമായ പൊടിശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ വ്യാപാരികൾ വാഴയൂർ പഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്രതിഷേധിച്ചു. ദിവസങ്ങളായി പൈപ്പ്ലൈൻ പ്രവൃത്തി നടക്കുന്നതിനാൽ യാത്രക്കാരെയും വ്യാപാരികളെയും ഗുരുതരമായി ബാധിക്കുന്ന വിധത്തിലാണ് പൊടി. വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് വാഴയൂർ പഞ്ചായത്ത് വ്യാപാരി വ്യവസായി സമിതി പ്രവർത്തകർ മാസ്ക് ധരിച്ചാണ് പഞ്ചായത്ത് ഓഫിസിൽ പ്രതിഷേധ സമരം നടത്തിയത്. സമിതി പ്രസിഡൻറ് ഷാഫി, സെക്രട്ടറി അജയൻ, ജനീവ്, സന്തോഷ്, ടി.എം. ഗോപാലൻ, ബാലകൃഷ്ണപിള്ള എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.