സ്ത്രീവിരുദ്ധ മുഖങ്ങൾ തുറന്നുകാണിക്കും -മന്ത്രി ടി.പി. രാമകൃഷ്ണൻ

പന്തീരാങ്കാവ്: സ്ത്രീവിരുദ്ധതയുടെ എല്ലാ മുഖങ്ങളും തുറന്നു കാണിക്കുമെന്നും തൊഴിലിടങ്ങളിൽ ലിംഗസമത്വം ഉറപ്പാക്കുന്ന കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. കിലയുടെ സഹകരണത്തോടെ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ഇ.എം.എസ് ഹാളിൽ സംഘടിപ്പിച്ച ജെൻഡർ പാർലമ​െൻറ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മനോജ് പാലത്തൊടി, ബ്ലോക്ക് വൈസ് പ്രസിഡൻറ് എ.പി. ഹസീന, അഡ്വ. പി.എം.ആതിര, രശ്മി രാമൻ എന്നിവർ സംസാരിച്ചു. ബി.ഡി.ഒ കൃഷ്ണ കുമാരി സ്വാഗതം പറഞ്ഞു. വിവിധ വിഷയങ്ങളെ സംബന്ധിച്ച് വിദഗ്ധർ ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.