ബഷീർ സ്മാരക ഗ്രന്ഥശാലക്ക്​ ശിലയിട്ടു

ബേപ്പൂർ: വൈക്കം മുഹമ്മദ് ബഷീറി​െൻറ ഓർമക്കായ് ബേപ്പൂർ കല്ലിങ്ങൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിനു കീഴിൽ നിർമിക്കുന്ന ഗ്രന്ഥശാലക്ക് ശിലയിട്ടു. വി.കെ.സി. മമ്മദ് കോയ എം.എൽ.എ ശിലാസ്ഥാപനം നിർവഹിച്ചു. കാലിക്കറ്റ് റോട്ടറി ക്ലബാണ് ഗ്രന്ഥാലയത്തിനായി പദ്ധതി സമർപ്പിക്കുന്നത്. ചടങ്ങിൽ കാലിക്കറ്റ് റോട്ടറി ക്ലബ് പ്രസിഡൻറ് അഡ്വ.എടത്തൊടി രാധാകൃഷ്ണൻ അധ്യക്ഷനായി. കൗൺസിലർ ടി. അനിൽകുമാർ, അനീസ് ബഷീർ, കാലിക്കറ്റ് റോട്ടറി ക്ലബ് സെക്രട്ടറി അനിൽകുമാർ ഗോപാൽ, കരുവള്ളി ശശി, എം.പി. പത്മനാഭൻ, മുരളി ബേപ്പൂർ എന്നിവർ സംസാരിച്ചു. എം. പുരുഷോത്തമൻ സ്വാഗതവും കെ. റിജുകുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.