പ്രളയ ദുരിതാശ്വാസം നിഷേധിച്ചതിൽ പ്രതിഷേധിച്ച് ധർണ നടത്തി

കൂരാച്ചുണ്ട്: പ്രളയ ദുരിതാശ്വാസ സഹായം അർഹരായവർക്ക് നിഷേധിച്ചെന്നാരോപിച്ച് മുസ്ലിംലീഗ് കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വില്ലേജ് ഓഫിസ് ധർണ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഒ.കെ. അമ്മദ് ഉദ്ഘാടനം ചെയ്തു. വി.എസ്. ഹമീദ് അധ്യക്ഷത വഹിച്ചു. ഒ.കെ. നവാസ് മുഖ്യ പ്രഭാഷണം നടത്തി. റംല മജീദ്, ഒ.എസ്. അസീസ്, അലി പുതുശ്ശേരി, മുഹമ്മദ് ഞാറുമ്മൽ, ബിജു കടലശ്ശേരി, പി.പി. മുഹമ്മദ്, കുഞ്ഞമ്മദ് പൈതോത്ത്, മുനീബ് കൂരാച്ചുണ്ട്, എൻ.എച്ച്. അലി, അഷ്റഫ് ഓടക്കയിൽ, ഫൈസൽ കുന്നത്തേരി, സലാം തെരുവത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.