ഓഫിസ്-വായനശാല കെട്ടിടത്തിന് തറക്കല്ലിട്ടു

അത്തോളി: ശാന്തിനഗർ െറസിഡൻറ്സ് അസോസിയേഷൻ ഓഫിസ്-വായനശാലക്കായി നിർമിക്കുന്ന കെട്ടിടത്തിന് തറക്കല്ലിട്ടു. പൊതുപ്രവർത്തകൻ സാജിദ് കോറോത്ത് ശിലാസ്ഥാപനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡൻറ് എ.കെ. ബാലൻ കലാകനി അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ എൻ.എം. രാജൻ, ജാഫർ അത്തോളി, കെ. മൊയ്തീൻകോയ, ഇയ്യാങ്കണ്ടി മുഹമ്മദ്, ആർ.എം. കുമാരൻ എന്നിവർ സംസാരിച്ചു. റസാഖ് അത്തോളി സ്വാഗതവും സിദ്ധാർഥൻ വട്ടപ്പാറക്കൽ നന്ദിയും പറഞ്ഞു. കെട്ടിടം നിർമിക്കുന്നതിനായി സൗജന്യമായി നൽകിയ ഭൂമിയുടെ ആധാരം സാജിദ് കോറോത്ത് എ.കെ. ബാലന് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.