നാദാപുരത്തും കല്ലാച്ചിയിലും ആരോഗ്യ വകുപ്പ് പരിശോധന: പിഴ ചുമത്തി

നാദാപുരം: നാദാപുരം പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി കല്ലാച്ചി, നാദാപുരം ടൗണുകളിലെ ഹോട്ടൽ ബേക്കറി, കൂൾബാർ, മത്സ്യമാർക്കറ്റുകൾ എന്നിവിടങ്ങളിൽ മിന്നൽ പരിശോധന നടത്തി. 25ഓളം സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ, ആരോഗ്യ വകുപ്പി​െൻറ മാനദണ്ഡങ്ങൾ ലംഘിച്ച ഒൻപത് സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. നിരോധിത പ്ലാസ്റ്റിക് കവറുകൾ സൂക്ഷിക്കുകയും, ഉപയോഗിക്കുകയും ചെയ്തതിന് കല്ലാച്ചിയിലെ വ്യാപാരി അബ്ദുല്ല മൊട്ടേമ്മൽ, കല്ലാച്ചി മത്സ്യമാർക്കറ്റിലെ വ്യാപാരി നവാസ് പുത്തൻപുരക്കൽ, നാദാപുരം മാർക്കറ്റിലെ റഫീഖ് പുത്തൻപുരയിൽ എന്നിവർക്ക് പിഴ ചുമത്തി. കച്ചവട ലൈസൻസ് പുതുക്കാത്തതിനും, ലൈസൻസ് ചട്ടങ്ങൾ പാലിക്കാത്തതിനും നാദാപുരത്തെ താജ് ഹോട്ടൽ, എയ്ഞ്ചൽ ഹോട്ടൽ എന്നിവക്ക് പിഴ ചുമത്തി. വ്യവസ്ഥകൾ ലംഘിച്ച് സിഗരറ്റ് വിൽപന നടത്തിയ നാല് സ്ഥാപനങ്ങൾക്ക് കോട്പ പ്രകാരം പിഴ ചുമത്തി. മൊത്തം വിവിധ സ്ഥാപനങ്ങളിൽ നിന്നായി 11300 രൂപയാണ് പിഴ ചുമത്തിയത്. കച്ചവട ലൈസൻസ് ഇല്ലാത്തതോ, പുതുക്കാത്തതോ ആയ സ്ഥാപനങ്ങൾക്കെതിരെയും, ജലത്തി​െൻറ ഗുണനിലവാര പരിശോധന റിപ്പോർട്ട്, ജീവനക്കാരുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ ഇല്ലാത്ത ഹോട്ടൽ, ബേക്കറി, കൂൾബാർ മുതലായ സ്ഥാപനങ്ങൾക്കെതിരെയും കർശന നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ കെ. സതീഷ് ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സി. പ്രസാദ്, കെ.കെ. കുഞ്ഞുമുഹമ്മദ്, ജപ എമിമ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.