കെ.സി. മാമു മാസ്​റ്റര്‍: നഷ്​ടമായത് മികച്ച വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവര്‍ത്തകനെ

താമരശ്ശേരി: മുസ്‌ലിം ലീഗ് നേതാവും പൊതു പ്രവര്‍ത്തകനുമായിരുന്ന കെ.സി. മാമു മാസ്റ്ററുടെ നിര്യാണത്തിലൂടെ നഷ്ടമായത് മികച്ച വിദ്യാഭ്യാസ -ജീവകാരുണ്യ പ്രവര്‍ത്തകനെ. പരപ്പന്‍പൊയില്‍ നുസ്‌റത്തുല്‍ മുഹ്താജീന്‍ സംഘത്തി​െൻറ നേതൃത്വത്തില്‍ നുസ്‌റത്ത് സീനിയര്‍ സെക്കൻഡറി സ്‌കൂളി​െൻറ അമരക്കാരനായിരുന്നു അദ്ദേഹം. രാരോത്ത് ഗവ. മാപ്പിള യു.പി സ്‌കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തുന്നതിലും അദ്ദേഹമായിരുന്നു മുന്നിട്ടിറങ്ങിയത്. ഹൈസ്‌കൂളായി രാരോത്ത് ഗവ. മാപ്പിള യു.പി സ്‌കൂള്‍ ഉയര്‍ത്തപ്പെട്ടതോടെ സ്‌കൂളിനായി കെട്ടിടമുണ്ടാക്കുന്നതിന് സ്ഥലം വാങ്ങുന്നതിനും കെട്ടിടം നിർമിക്കുന്നതിനുമായി അദ്ദേഹം മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. സ്‌കൂളി​െൻറ വികസന സമിതി കണ്‍വീനര്‍ കൂടിയായിരുന്നു അദ്ദേഹം. പരപ്പന്‍പൊയില്‍ നുസ്‌റത്തുല്‍ മുഹ്താജീന്‍ സംഘത്തി​െൻറ കീഴില്‍ നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ള നൂറോളം പെണ്‍കുട്ടികള്‍ക്ക് മംഗല്യ സൗഭാഗ്യമൊരുക്കുന്നതിന് നിരവധി തവണ സമൂഹ വിവാഹം സംഘടിപ്പിക്കുന്നതിലും സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹത്തി​െൻറ കഠിനാധ്വാനത്തി​െൻറ ഫലമായിരുന്നു. ഈങ്ങാപ്പുഴ എം.ജി.എം ഹൈസ്‌കൂള്‍ അധ്യാപകനായിരുന്ന അദ്ദേഹം സ്വയം വിരമിച്ച് രാഷ്ട്രീയ രംഗത്ത് സജീവമാവുകയായിരുന്നു. താമരശ്ശേരി സി.എച്ച് സ​െൻററി​െൻറ പ്രഥമ പ്രസിഡൻറായിരുന്ന അദ്ദേഹം സി.എച്ച് സ​െൻററിന് ഒരു ആസ്ഥാന മന്ദിരം നിർമിക്കുക എന്ന സ്വപ്‌നം ബാക്കിയാക്കിയാണ് വിടവാങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.