കോരപ്പുഴ പുതിയ പാലത്തി​െൻറ നിർമാണം ഉടൻ പൂർത്തിയാക്കും -മന്ത്രി എ.കെ. ശശീന്ദ്രൻ

എലത്തൂർ: കോരപ്പുഴ പുതിയ പാലത്തി​െൻറ നിർമാണപ്രവൃത്തി ഉടൻ പൂർത്തിയാക്കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ. നിർമാണം സംബന്ധിച്ച് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിനു ശേഷമാണ് മണ്ഡലം എം.എൽ.എയും മന്ത്രിയുമായ ശശീന്ദ്രൻ നിർമാണം സംബന്ധിച്ച്് വിശദീകരിച്ചത്. 24 കോടി രൂപയോളം മുടക്കുമുതലിൽ തീരദേശ റോഡി​െൻറ ഭാഗമായാണ് നിർമാണം. െഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ എം.എൽ.എ കെ. ദാസൻ, ജില്ല കലക്ടർ യു.വി. ജോസ്, മേയർ തോട്ടത്തിൽ രവീന്ദ്രൻ, കോർപറേഷൻ കൗൺസിലർ കെ. രാധാകൃഷണൻ, നിർമാണച്ചുമതല ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ സൊസൈറ്റി പ്രതിനിധികൾ, എൻജിനീയർമാർ എന്നിവർ പങ്കെടുത്തു. പാലത്തി​െൻറ നിർമാണം കാലതാമസമില്ലാതെ പൂർത്തിയാക്കാൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നവകേരള നിർമിതിക്ക് കൈത്താങ്ങായി 'ചീകിയാല്‍ ഒതുങ്ങാത്തത്' കവിതാസമാഹാരവും ചേളന്നൂര്‍: സംസ്ഥാനത്തുണ്ടായ സമാനതകളില്ലാത്ത പ്രളയ ദുരിതത്തിന് കൈത്താങ്ങായി ഷിബു മുത്താട്ടി​െൻറ 'ചീകിയാല്‍ ഒതുങ്ങാത്തത്' കവിതാസമാഹാരവും. നാടകപ്രവര്‍ത്തകനും ചേളന്നൂര്‍ ബി.ആർ.സി പരിശീലകനുമാണ് ഷിബു മുത്താട്ട്. പുരോഗമന കലാസാഹിത്യസംഘം കക്കോടി മേഖലയുടെ നേതൃത്വത്തിലാണ് പുസ്തക വില്‍പനയിലൂടെ നവകേരള നിർമിതിക്കായി ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്തുക. 96 കവിതകളടങ്ങുന്ന പുസ്തകം ദിനേശ് നടുവല്ലൂരാണ് രൂപകല്‍പന ചെയ്തത്. കെ.ഇ.എന്‍ അവതാരിക എഴുതി. ഡോ. സുരേഷി​െൻറ പഠനവും ഉണ്ട്. പുറംചട്ടയില്‍ ചിത്രങ്ങള്‍ ഒരുക്കിയത് ലിജീഷ് കാക്കൂരാണ്. 80 രൂപയാണ് വില. ലീല അപ്പാർട്മ​െൻറില്‍ നടന്ന ചടങ്ങില്‍ കവി ശ്രീജിത്ത് അരിയല്ലൂര്‍ സാഹിത്യസംഘം ജില്ല സെക്രട്ടറി യു. ഹേമന്ത് കുമാറിന് നല്‍കി കവിതാസമാഹാരം പ്രകാശനം ചെയ്തു. പു.ക.സ. സംസ്ഥാന കമ്മിറ്റി അംഗം വി.ബി. നായര്‍ അധ്യക്ഷത വഹിച്ചു. ദിനേശ് നടുവല്ലൂര്‍ പുസ്തക പരിചയം നടത്തി. ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ. ചന്ദ്രൻ, സാഹിത്യസംഘം ജില്ല പ്രസിഡൻറ് വില്‍സണ്‍ സാമുവല്‍, പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.എം. വിജയന്‍, കെ.എം. രാധാകൃഷ്ണന്‍, നന്മ സംസ്ഥാന ട്രഷറര്‍ കലാമണ്ഡലം സത്യവ്രതന്‍, സി.പി. ബിജു, ഇ.എം. പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. ഫോട്ടോ: PUSTHAKAPRAKASANM PHOTO.jpg ഷിബു മുത്താട്ടി​െൻറ 'ചീകിയാല്‍ ഒതുങ്ങാത്തത്' കവിതാസമാഹാരം യു. ഹേമന്ത് കുമാറിന് നല്‍കി ശ്രീജിത്ത് അരിയല്ലൂര്‍ പ്രകാശനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.