സി.​െഎ.ടി.യു പ്രകടനം നടത്തി

കോഴിക്കോട്: ഹരിയാനയിലെ റോഡ് ട്രാൻസ്പോർട്ട് തൊഴിലാളികളുടെ സമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്ന ബി.ജെ.പി സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് നഗരത്തിൽ സി.െഎ.ടി.യു നേതൃത്വത്തിൽ തൊഴിലാളികൾ പ്രകടനം നടത്തി. പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് പ്രതിഷേധ യോഗം സി.െഎ.ടി.യു ജില്ല സെക്രട്ടറി കെ.കെ. മമ്മു ഉദ്ഘാടനം ചെയ്തു. പി. ഹേമന്ദ് കുമാർ, സി. മുരളി, ജയരാജ് എന്നിവർ നേതൃത്വം നൽകി. പി.ആർ. സോമൻ സ്വാഗതം പറഞ്ഞു. ബിജുലാൽ അധ്യക്ഷത വഹിച്ചു. photo citu33 നഗരത്തിൽ സി.െഎ.ടി.യു നടത്തിയ പ്രകടനം റെൻസ്ഫെഡ് സ്കൂൾ ഉദ്ഘാടനം കോഴിക്കോട്: രജിസ്ട്രേഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (റെൻസ്ഫെഡ്) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടർവിദ്യാഭ്യാസ പരിപാടിയായ റെൻസ്ഫെഡ് സ്കൂൾ എജുകെയർ 2018​െൻറ ഒൗപചാരിക ഉദ്ഘാടനം ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു. 'പ്രളയാനന്തര കേരളം നിർമാണത്തി​െൻറ പുതുവായനകൾ' എന്ന സെമിനാർ ആർകിടെക്ട് ശങ്കർ ഉദ്ഘാടനം ചെയ്തു. ഡോ. അച്യുതൻ, പ്രഫ. ടി.പി. കുഞ്ഞിക്കണ്ണൻ, ഇ.ആർ. ഷൈനി, പ്രീജ പത്മനാഭൻ, അസിസ്റ്റൻറ് ടൗൺ പ്ലാനർ എന്നിവർ സംസാരിച്ചു. എൻജിനീയർ മുഹമ്മദ് ഫൈസൽ മോഡറേറ്ററായി. ആർക്കിടെക്ട് അഭിഷേക് ശങ്കർ, കെ.കെ. സുധീഷ് കുമാർ, കെ. മനോജ്, കെ. മധുസൂദനൻ, കെ. മുസ്തഫ എന്നിവർ സംസാരിച്ചു. റെൻസ്ഫെഡ് ജില്ല പ്രസിഡൻറ് സി. വിജയകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. സുധർമൻ സ്വാഗതവും ചെയർമാൻ ജോബ് മാത്യു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.