മെഡിക്കൽ ക്യാമ്പ്

പന്നിയങ്കര: കോർപറേഷൻ കുടുംബശ്രീ അഗതികൾക്ക് രണ്ടാംഘട്ട സൗജന്യ നടത്തി. മലബാർ ഹോസ്പിറ്റൽ എരഞ്ഞിപ്പാലം, ബഡ്ജറ്റ ് ഫാർമ, അസ ഡയഗ്നോസ്റ്റിക് സ​െൻറർ എന്നിവയുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 260 പേർക്കുള്ള മരുന്നുകളും ലാബ് ടെസ്റ്റുകളും സൗജന്യമായി നടത്തി. ഇരുപതോളം കിടപ്പുരോഗികളെ വീട്ടിലെത്തി ചികിത്സ തുടരാനുള്ള നടപടിക്കും തുടക്കമായി. പന്നിയങ്കര ഗവ. യു.പി സ്കൂളിൽ നടന്ന ക്യാമ്പ് മുൻ മേയർ എം.എം. പത്മാവതി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് സൗത്ത് ചെയർപേഴ്സൻ എം. ജയശീല അധ്യക്ഷത വഹിച്ചു. ഒ. രജിത സംസാരിച്ചു. പ്രോജക്ട് ഓഫിസർ റംസി ഇസ്മായിൽ സ്വാഗതവും ഷഹർബാനു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.