ശബരിമല: പൊലീസ് സ്​റ്റേഷനിലേക്ക് നാമജപയാത്ര നടത്തി

തിരുവമ്പാടി: ശബരിമല കർമസമിതി തിരുവമ്പാടി പൊലീസ് സ്‌റ്റേഷനിലേക്ക് നാമജപയാത്ര നടത്തി. വില്ലേജ് ഓഫിസ് പരിസരത്തുനിന്ന് തുടങ്ങിയ ജപയാത്രയിൽ നിരവധി പേർ പങ്കെടുത്തു. പൊലീസ് സ്‌റ്റേഷന് മുന്നിൽ എസ്.ഐ എം. സനൽരാജി​െൻറ നേതൃത്വത്തിൽ ജപയാത്ര തടഞ്ഞു. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതി അംഗം ഭാസ്‌കരൻ നീലേശ്വരം ഉദ്ഘാടനം ചെയ്തു. ധനീഷ് മങ്ങാട്, ബിനു അടുക്കാട്ടിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.