വെട്ടിക്കുറച്ച ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണം

പേരാമ്പ്ര: തയ്യല്‍ തൊഴിലാളി ക്ഷേമനിധിയില്‍നിന്ന് സ്ത്രീ തൊഴിലാളികള്‍ക്ക് കിട്ടിക്കൊണ്ടിരുന്ന പ്രസവാനുകൂല്യം 15,000 രൂപയില്‍നിന്ന് 2000 രൂപയാക്കി വെട്ടിക്കുറച്ച നടപടിയില്‍ ചെറുവണ്ണൂര്‍ മണ്ഡലം ഐ.എന്‍.ടി.യു.സി സമ്മേളനത്തില്‍ പ്രതിഷേധിച്ചു. തൊഴിലാളികളുടെ മക്കള്‍ക്ക് കിട്ടുന്ന ധന സഹായവും, വിദ്യാഭ്യസ ആനുകൂല്യവും വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. അഡ്വ. പി.എം. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. എം. കേളപ്പന്‍ അധ്യക്ഷത വഹിച്ചു. കെ.എം. വിജയന്‍, മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് വേണു, എന്‍.കെ. സുരേന്ദ്രന്‍, എ.കെ. ഉമ്മര്‍, പട്ടയാട്ട് അബ്ദുല്ല, സതി ദേവി മാണിക്കോത്ത്, സുധ കാഞ്ഞിരമുള്ളതില്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.