മോ​േട്ടാർ വാഹന വകുപ്പ്​ പരിശോധനയിലെ ക്രമക്കേടിനെതിരെ കുത്തിയിരിപ്പ്​ സമരം

ചേവായൂർ: വാഹന പരിശോധനയിലെ ക്രമക്കേടിെനതിരെ സി.െഎ.ടി.യു കുത്തിയിരിപ്പ് സമരം നടത്തി. വാഹനങ്ങളുടെ ടെസ്റ്റ് എടുക്കുന്നതിലുള്ള ക്രമക്കേട് പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ജില്ല ഒാേട്ടാ-ടാക്സി ലൈറ്റ് മോേട്ടാർ വർക്കേഴ്സ് യൂനിയൻ സിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേവായൂർ ആർ.ടി.ഒ ടെസ്റ്റ് ഗ്രൗണ്ടിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. ലീഗൽ മെട്രോളജി ഒാഫിസിൽനിന്ന് മീറ്റർ സീൽ ചെയ്യാൻ ദിവസം നിശ്ചയിച്ച് നൽകിയാലും ടെസ്റ്റ് അനുവദിക്കാത്ത നിലപാടിൽ പ്രതിഷേധിച്ചായിരുന്നു സമരം. ആർ.ടി.ഒ ശശികുമാർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തിയതി​െൻറ അടിസ്ഥാനത്തിൽ സമരം ഒത്തുതീർപ്പായി. ജില്ല സെക്രട്ടറി യാസർ അറഫാത്ത് ഉദ്ഘാടനം ചെയ്തു. ലൈറ്റ് മോേട്ടാർ സിറ്റി കമ്മിറ്റി ട്രഷറർ സി.പി. മജീദ് അധ്യക്ഷത വഹിച്ചു. സിറ്റി കമ്മിറ്റി സെക്രട്ടറി ഹേമന്ദ്കുമാർ സംസാരിച്ചു. ഒാേട്ടാ സിറ്റി കമ്മിറ്റി സെക്രട്ടറി ജയ്സൺ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.