യു.ഡി.എഫ് സായാഹ്ന ധർണ

പേരാമ്പ്ര: ഡിസ്റ്റിലറിയും ബ്രൂവറിയും അനുവദിച്ചതിൽ അഴിമതി ആരോപണ വിധേയനായ മന്ത്രി ടി.പി. രാമകൃഷ്ണൻ രാജിവെക്കുക, ഇന്ധനവില വർധനവിലെ കേന്ദ്ര -കേരള സർക്കാറുകളുടെ കള്ളക്കളി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പേരാമ്പ്ര നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർക്കറ്റ് പരിസരത്ത് സായാഹ്ന ധർണ നടത്തി. യു.ഡി.എഫ് ജില്ല ചെയർമാൻ അഡ്വ. പി. ശങ്കരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ ടി.കെ. ഇബ്രാഹീം അധ്യക്ഷത വഹിച്ചു. ജില്ല മുസ്ലിം ലീഗ് സെക്രട്ടറി റഷീദ് വെങ്ങളം മുഖ്യ പ്രഭാഷണം നടത്തി. എക്സൈസ് മാർച്ചുമായി ബന്ധപ്പെട്ട് പൊലീസ് കള്ളക്കേസ് ചുമത്തി റിമാൻഡ് ചെയ്ത യൂത്ത് ലീഗ് നേതാക്കളായ മൂസ കോത്തമ്പ്ര, ആർ.കെ. മുഹമ്മദ്, സഈദ് അയനിക്കൽ എന്നിവർ ജയിൽ മോചിതരായതിനെ തുടർന്ന് സ്വീകരണം നൽകി. എൻ.പി. വിജയൻ, കെ. ബാല നാരായണൻ, അഡ്വ. മുഹമ്മദ് ഇഖ്ബാൽ, എസ്.പി. കുഞ്ഞമ്മദ്, സത്യൻ കടിയങ്ങാട്, പി.കെ. രാഗേഷ്, സി.പി.എ അസീസ്, രാജൻ മരുതേരി, എസ്.കെ അസ്സയിനാർ, ഇ.വി രാമചന്ദ്രൻ, ഇ. അശോകൻ, മുനീർ എരവത്ത്, കെ.കെ വിനോദൻ, കല്ലൂർ മുഹമ്മദലി, പുതുക്കുടി അബ്ദുറഹിമാൻ, സാജിദ് നടുവണ്ണൂർ, ആവള ഹമീദ്, കിഴിഞ്ഞാണ്യം കുഞ്ഞിരാമൻ, ബാബു തത്തക്കാടൻ, ഇ.സി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.