ഐ.എം. വിജയന് ബേപ്പൂരിൽ വൻ വരവേൽപ്​

ബേപ്പൂർ: മുൻ ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്റ്റൻ ഐ.എം. വിജയന് ബേപ്പൂരിൽ വൻ സ്വീകരണം. ബേപ്പൂരിൽ ആദ്യമായി ആരംഭിക്കുന്ന ടർഫ് ഫുട്ബാൾ കോർട്ടായ ഗോൾ കഫേയുടെ ഉദ്ഘാടനം നിർവഹിക്കാനാണ് വിജയൻ ഞായറാഴ്ച വൈകീട്ട് ബേപ്പൂരിലെത്തിയത്. ഇന്ത്യൻ താരങ്ങളായ എൻ.പി. പ്രദീപ്, എൻ.വി. നെൽസൺ, ജസീർ കരണത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു. കെ.എസ്.ഇ.ബി സുനിൽകുമാർ, കെ.ആർ. എസ് അനിൽകുമാർ, എ. സതീഷ്, എം. റോജിത്ത് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.