പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം സംരക്ഷിക്കണം ^കാലിക്കറ്റ് ചേംബർ

പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം സംരക്ഷിക്കണം -കാലിക്കറ്റ് ചേംബർ കോഴിക്കോട്: ഓൺലൈൻ ടാക്സികളെ ആക്രമിക്കുന്നത് പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഹീനമായ ക്രിമിനൽ കുറ്റമാണെന്ന് കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി യോഗം അഭിപ്രായപ്പെട്ടു. ഓൺലൈൻ ടാക്സികളുടെ സുഗമമായ പ്രവർത്തനത്തിന് ഉതകുന്ന രീതിയിലുള്ള സംവിധാനങ്ങൾ ഒരുക്കിയില്ലെങ്കിൽ പൊതുജനങ്ങളെ കൂടി പങ്കെടുപ്പിച്ച് ശക്തമായ സമരമുറകളുമായി മുന്നോട്ടുപോകേണ്ടിവരുമെന്നും കാലിക്കറ്റ് ചേംബർ ഭാരവാഹികൾ പറഞ്ഞു. പൊലീസ് കമീഷണർ, റീജനൽ ട്രാൻസ്‌പോർട് ഓഫിസർ എന്നിവർക്കും ഇതുസംബന്ധിച്ച് നിവേദനം നൽകിയതായും ചേംബർ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ ചേംബർ ഹാളിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡൻറ് പി.എ. ആസിഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് കുഞ്ഞപ്പൻ, എം.കെ. നാസർ, മുൻ പ്രസിഡൻറ് ഐപ്പ് തോമസ്, വൈസ് പ്രസിഡൻറ് ഡോ.എ.എം. ഷരീഫ്, ടി.പി. അഹമ്മദ് കോയ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.