മഹാളി രോഗം: കോറ അടക്ക വിപണിക്ക് തിരിച്ചടി

മുക്കം: കവുങ്ങ് തോട്ടങ്ങളെ ബാധിച്ച മഹാളിരോഗം കോറ അടക്ക വിപണിക്ക് തിരിച്ചടിയാകുന്നു. സീസൺ തുടങ്ങിയതോടെ മുക്കത്തെ പ്രധാന വിപണികളിൽ കോറ അടക്കയുടെ വരവ് പാതിയായതായി വ്യാപാരികൾ പറഞ്ഞു. കോറ അടക്ക ഉത്തേരന്ത്യൻ വിപണിയിലേക്കും കർണാടകയിലേക്ക് കയറ്റിപ്പോകലായിരുന്നു പതിവ്. തമിഴ്നാട്ടിലെ തൊമ്പനാടിലേക്കു വരെ പുഴുങ്ങി കഷണങ്ങളാക്കിയ അടക്ക കൊണ്ടുപോയിരുന്നു. ഇപ്പോൾ ശരാശരി കോറകൾ മൂന്ന് ടണ്ണിൽ ചുരുങ്ങി. മാർക്കറ്റിൽ കിലോഗ്രാമിന് 42 രൂപ വരെ കർഷകർക്ക് വില ലഭിക്കുന്നുണ്ട്. പേക്ഷ, വിലയുെണ്ടങ്കിലും സാധനം ലഭിക്കാത്ത സ്ഥിതിയിലാണ്‌. മുക്കം നഗരസഭയുടെ അതിർത്തി പ്രദേശങ്ങളിൽ 680ലേറെ ഏക്കർ കവുങ്ങ് തോട്ടങ്ങൾ മഹാളി രോഗഭീഷണി നേരിടുകയാണ്. ബോഡോ മിശ്രിതങ്ങൾ തളിച്ചെങ്കിലും ഈ വർഷത്തെ വിളവെടുപ്പ് കർഷകർക്ക് നഷ്ടമായിരിക്കുകയാണ്. അടക്ക പറിച്ചെടുക്കണമെങ്കിലും പണിക്കാർക്ക് 1500 രൂപ മുതൽ 2000 രൂപ വരെ നൽകണം. ഉച്ചക്ക് രണ്ടിന് അടക്ക പറിക്കുന്നവർക്ക് 2000 രൂപയും െചലവും കൊടുക്കണം. 200 കവുങ്ങിൽനിന്ന് നാലു പേർ അടക്ക പറിച്ചാൽ നാലു ടൺ അടക്ക ശരാശരി ലഭിച്ചിരുന്ന കാലമുണ്ടായിരുന്നു. ഒക്ടോബർ, നവംമ്പർ, ഡിസംമ്പർ മാസങ്ങളിലാണ് അടക്കയുടെ സീസൺ ആരംഭിക്കുന്നത്. ഒരു കവുങ്ങിൽ ഏഴ് കുലകൾ വരെ അടക്കകൾ കായ്ക്കുന്ന പതിവുണ്ട്. ഇത്തരം കുലകളിൽ പഴുത്തതും അതേസമയം കോറയും ഒന്നിച്ച് പറിച്ചെടുത്താൽ സാമാന്യം മോശമില്ലാത്ത വിളവ് ലഭിക്കുമായിരുന്നു പഴുത്ത അടക്കക്ക് മാർക്കറ്റ് വില 43 ആെണങ്കിൽ പച്ച കക്കെ് 42 രൂപയാണ്. ഒറ്റ വിളവെടുപ്പിൽ ഇരട്ട നേട്ടവും. വിപണന കേന്ദ്രത്തിലെത്തുന്ന ഭൂരിഭാഗം പഴുത്ത അടക്കകൾ ഉണക്കിയെടുക്കുകയാണ് പതിവ്. പഴയ കൊട്ടടക്കക്ക് മാർക്കറ്റിൽ കിലോഗ്രാമിന് 230-240 വരെ വില ലഭിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.