യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം

കോഴിക്കോട്: ബ്രൂവറി അഴിമതി വിഷയത്തിൽ എക്‌സൈസ് ഡെപ്യൂട്ടി കമീഷണറുടെ ഓഫിസിലേക്ക് നടത്തിയ മാർച്ചിനിടെ അറസ്റ്റിലായ ലഭിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആദം മുൽസി, സെക്രട്ടറി എം. ധനീഷ് ലാൽ, പാർലമ​െൻറ് മണ്ഡലം വൈസ് പ്രസിഡൻറ് ഷഫ്നാസ് അലി, കെ.എസ്.യു ജില്ല പ്രസിഡൻറ് വി.ടി. നിഹാൽ, ആർ. ഷഹിൻ, ഷിബു നടക്കാവ്, അഷ്റഫ് എടക്കാട്, ബവീഷ് ചേളന്നൂർ, കെ.പി. രാജേഷ് കുമാർ, ജറിൽ ബോസ്, ശ്രീകേഷ് കുരുവട്ടൂർ, റനീഫ് ഉള്ള്യേരി, മുഹമ്മദ് റസൽ, ജവഹർ പൂമംഗലം എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഇവരെ ജയിൽ പരിസരത്ത് സ്വീകരിച്ച് പുതിയ സ്റ്റാൻഡിലേക്ക് പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ് പാർലമ​െൻറ് മണ്ഡലം പ്രസിഡൻറ് ൈജസൽ അത്തോളി, സി.വി. ജിേതഷ്, പി.പി. നൗഷീർ, എൻ. ലബീബ്, സവിൻ മോനു, സി.പി. സലിം എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.