കരിഞ്ചോലമല ഉരുള്‍പൊട്ടല്‍: മുസ്​ലിം ലീഗ് രാപ്പകല്‍ സമരം തുടങ്ങി

താമരശ്ശേരി: ഉരുള്‍പൊട്ടല്‍ പ്രളയ ദുരിതബാധിതരോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. മുറിവുണങ്ങാത്ത കരിഞ്ചോലക്കൊപ്പം എന്ന പ്രമേയത്തില്‍ ജില്ല മുസ്ലിം ലീഗ് കമ്മിറ്റി താമരശ്ശേരിയില്‍ നടത്തിയ രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചില സ്ഥലങ്ങളിലെ ദുരിതബാധിതര്‍ക്ക് വലിയ തുക നഷ്ടപരിഹാരമായി നല്‍കുമ്പോള്‍ മറ്റിടങ്ങളില്‍ കണ്ടില്ലെന്ന് നടിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാറിനെന്നും ഇത് ജനങ്ങള്‍ക്ക് മനസ്സിലായി തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. ഓഖിപോലുള്ള ദുരന്തത്തില്‍പെട്ടവരുടെ ആശ്രിതര്‍ക്ക് വലിയതുക നഷ്ടപരിഹാരം നല്‍കിയപ്പോള്‍ കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോല മലയിലടക്കമുള്ള ദുരിതബാധിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാത്തത് ക്രൂരതയാണ്. പ്രളത്തി​െൻറ പേരില്‍ പണപ്പിരിവ് ഇപ്പോഴും തുടരുകയാണ്. പിരിച്ച തുക ദുരിതബാധിതര്‍ക്ക് എത്തിച്ചുനല്‍കാന്‍ സര്‍ക്കാറിന് കഴിയുന്നില്ല. സാമ്പത്തിക പ്രതിസന്ധി മുഴുവന്‍ പ്രളയം കൊണ്ട് തീര്‍ക്കാനുള്ള സര്‍ക്കാര്‍ നയം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് ഉമ്മര്‍ പാണ്ടികശാല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എ. റസാഖ്, സി. മോയിന്‍കുട്ടി, വി.എം. ഉമ്മര്‍, സി.പി. ചെറിയമുഹമ്മദ്, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, നാസര്‍ എസ്‌റ്റേറ്റ്മുക്ക്, നജീബ് കാന്തപുരം, എസ്.പി. കുഞ്ഞമ്മദ്, അഹമ്മദ് പുന്നക്കല്‍, യു.സി. രാമന്‍, വി.കെ. ഹുസൈന്‍കുട്ടി, കെ. മൊയ്തീന്‍കോയ, സൂപ്പി നരിക്കാട്ടേരി, പി. കുല്‍സു, ഷറഫുന്നിസ, സി.പി. അസീസ്, വി.പി. ഇബ്രാഹിം കുട്ടി, വി.എം. സുരേഷ് ബാബു, സമദ് പൂക്കാട്, ഇ.പി. ബാബു, എം.എ. ഗഫൂര്‍, സി.കെ. കാസിം, ടി.കെ. മുഹമ്മദ്, കെ.വി. അബ്ദുറഹിമാന്‍, എസ്.കെ. അസൈനാര്‍, സമദ് പൂക്കാട്, കെ. അഷ്‌റഫ്, സൈനുല്‍ ആബിദീന്‍ തങ്ങള്‍, പി.എസ്. മുഹമ്മദലി തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.