താത്തൂര്‍ ശുഹദാ ആണ്ട് നേര്‍ച്ച സമാപിച്ചു

മുക്കം: നാലു ദിവസങ്ങളിലായി നടന്ന താത്തൂര്‍ ശുഹദാ ആണ്ട് നേര്‍ച്ച സമാപിച്ചു. കൊന്നാര് സയ്യിദന്മാരുടെ നേതൃത്വത്തിലുള്ള വരവിനെ താത്തൂര്‍ മഹല്ല് ഭാരവാഹികളുടെ നേതൃത്വത്തില്‍ വരവേൽപ് നൽകി. സമാപനപ്രാര്‍ഥനക്ക് ളിയാഉല്‍ മുസ്തഫ ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ നേതൃത്വം നല്‍കി. സ്വലാത്ത് മജ്ലിസിന് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി കടലുണ്ടി നേതൃത്വം നല്‍കി. മുല്ലക്കോയ തങ്ങള്‍, ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍, അഹ്ദല്‍ തങ്ങള്‍ മുത്തന്നൂര്‍, അബ്ദുറഹിമാന്‍ ബുഖാരി മാവൂര്‍, സാലിഹ് തുറാബ് അസ്സഖാഫി, മശ്ഹൂര്‍ മുല്ലക്കോയ തങ്ങള്‍ വാവാട്, മന്‍സൂര്‍ അല്‍ ബുഖാരി അസ്സഖാഫി, താനാളൂര്‍ അബ്ദു മുസ്ലിയാര്‍, പേരോട് അബ്ദുറഹിമാന്‍ സഖാഫി, പൊന്മള മുഹ്യിദ്ദീന്‍ കുട്ടി ബാഖവി തുടങ്ങിയവർ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.