ഇരുവഴിഞ്ഞിപ്പുഴ സംരക്ഷണ സർവേ തുടങ്ങി

മുക്കം: പ്രളയത്തെ തുടർന്ന് കരയിടിച്ചിൽ നേരിടുന്ന ഇരുവഴിഞ്ഞിപ്പുഴയെ സംരക്ഷിക്കാനുള്ള സർവേ തുടങ്ങി. മുക്കം നഗരസഭയിലെ ഇരുവഴിഞ്ഞിപ്പുഴയുടെ കരയിടിച്ചിൽ, കുടിവെള്ളം, കാർഷിക പ്രതിസന്ധികൾ തുടങ്ങി ഒട്ടേറെ കാര്യങ്ങളാണ് പഠിക്കുന്നത്. കര ഇടിയുന്ന പ്രദേശങ്ങളിൽ ഭൂവസ്ത്രങ്ങളണിയുക, പുഴ മഞ്ഞ് തൈ വെച്ച് പിടിപ്പിക്കുക തുടങ്ങിയ പദ്ധതികളും സർവേയിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. മുക്കം നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. ശ്രീധര​െൻറ നേതൃത്വത്തിൽ വെള്ളിയാഴ്ച പുഴയുടെ സംരക്ഷണ സർവേയുമായി തോണിയാത്ര സംഘടിപ്പിച്ചു. പുൽപറമ്പ് വേരങ്കടവ് മുതൽ മുക്കം കടവ് പാലം വരെ എൻജിൻ ഘടിപ്പിച്ച തോണിയിലാണ് സർവേ യാത്ര നടത്തിയത്. അടുത്ത ദിവസംതന്നെ മുക്കം വ​െൻറ് പൈപ്പ് പാലം മുതൽ മുകൾ ഭാഗത്തേക്ക് സർേവ യാത്ര തുടരും. ഇറിഗേഷൻ ഡിപ്പാർട്മ​െൻറ് അസിസ്റ്റൻറ് എൻജിനീയർ വത്സരാജ്, മൈനർ ഇറിഗേഷൻ ഡിപ്പാർട്മ​െൻറ് എൻജിനീയറും ഹരിതകേരളം മിഷൻ ടെക്നിക്കൽ കമ്മിറ്റി കൺവീനറുമായ പി.കെ. ഫൈസൽ, നഗരസഭ ചെയർമാൻ വി. കുഞ്ഞൻ, സെക്രട്ടറി എൻ.കെ. ഹരീഷ്, കൗൺസിലർമാരായ ഷഫീഖ് മാടായി, പി. പ്രശോഭ് കുമാർ, ബിന്ദു രാജൻ, മുക്കം വിജയൻ, പി.ടി. ബാബു, പി. മുസ്തഫ ചേന്ദമംഗലൂർ എന്നിവർ യാത്രയിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.