ഫിദൽ എസ്. ബാബു ചികിത്സ സഹായ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ നൽകി

മേപ്പയൂർ: കൊഴുക്കല്ലൂരിലെ പാറക്കുടുംബിൽ ബാബു-സുനിത ദമ്പതികളുടെ മകനായ ഫിദൽ എസ്. ബാബുവി​െൻറ ചികിത്സ സഹായ ഫണ്ടിലേക്ക് റെഡ്സ്റ്റാർ മേപ്പയൂർ ഒരു ലക്ഷം രൂപ കൈമാറി. റെഡ്സ്റ്റാർ മേപ്പയൂർ സെക്രട്ടറി പി.എം. നിഷാന്തിൽനിന്ന് ചികിത്സ സഹായ കമ്മിറ്റി ചെയർപേഴ്സൻ കെ.കെ. ഉഷ ഏറ്റുവാങ്ങി. മേലടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. കുഞ്ഞിക്കണ്ണൻ, ചികിത്സ സഹായ കമ്മിറ്റി കൺവീനർ അമൽ ആസാദ്, സി.കെ. ശ്രീധരൻ, സി.എം. കുഞ്ഞിരാമൻ, കെ. പ്രമോദ്, ഷിനോജ് എടവന എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.