യൂത്ത് കോൺഗ്രസ്​ ജനകീയ ധർണ

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ദേവസ്വം എൽ.പി സ്കൂൾ അധ്യാപക നിയമനങ്ങളിലെ കോഴ ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി സന്തോഷ് തിക്കോടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് റാഷിദ് മുത്താമ്പി അധ്യക്ഷത വഹിച്ചു. ഷെഫീക്ക് വടക്കെയിൽ, സി.കെ. അരുൺ, എം.കെ. സായിഷ്, അഖിൽരാജ് മരളൂർ, ഫാറൂഖ് കൊല്ലം, ഉണ്ണികൃഷ്ണൻ മരളൂർ, യു.കെ. രാജൻ, മുള്ളമ്പത്ത് രാഘവൻ, പി.കെ. പുരുഷോത്തമൻ, തങ്കമണി ചൈത്രം, തൈക്കണ്ടി സത്യൻ, ശിവദാസൻ പനച്ചികുന്ന്, പി.വി. വേണുഗോപാൽ, ടി. ബാബുരാജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.