പ്രളയനാശത്തിൽ വനം വകുപ്പിന് 31.39 ലക്ഷം രൂപയുടെ നഷ്​ടം

കോഴിക്കോട്: പ്രളയംകാരണം ജില്ലയിൽ വനം വകുപ്പിനുണ്ടായ നഷ്ടം 31.39 ലക്ഷം രൂപയെന്ന് അധികൃതർ. പെരുവണ്ണാമുഴിയിൽ പ്രവർത്തിക്കുന്ന മലബാർ വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ കെട്ടിടങ്ങളടക്കം വിവിധ മേഖലകളിലായി 18 ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണുണ്ടായത്. ഇവിടെ രണ്ടു കിലോമീറ്റർ ദൂരത്തിൽ സ്ഥാപിച്ച സോളാർ ഫെൻസിങ് ഉപകരണങ്ങൾക്ക് കേട് സംഭവിച്ചിട്ടുണ്ട്. മൃഗസംരക്ഷണ കേന്ദ്രത്തി​െൻറ ചുറ്റുമതിൽ പ്രളയത്തിൽ തകർന്നു. വെള്ളം കടന്നുപോവുന്ന ചാനലി​െൻറ പാർശ്വഭിത്തിയും തകർന്നു. മറ്റു രണ്ടു പ്രധാന വനമേഖലയായ കുറ്റ്യാടിയിലും താമരശ്ശേരിയിലും ജണ്ടകളായി തിരിച്ചയിടങ്ങളിലെ വഴിയടയാളങ്ങളും പുനഃസ്ഥാപിക്കേണ്ടതുണ്ട്. താമരശ്ശേരി വനമേഖലയിൽ ഒരു കിലോമീറ്ററിലധികം ദൂരത്തിൽ സ്ഥാപിച്ച സോളാർ ഫെൻസുകളുടെ പ്രവർത്തനം തകരാറിലായി. കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം ഡാമിനടുത്ത തൂക്കുപാലവും പൂർണമായും നശിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.