സംസ്ഥാന കാഡറ്റ് ആൻഡ്​ ജൂനിയർ തൈക്വാൻഡോ ചാമ്പ്യൻഷിപ്; ഫറോക്ക് സ്വദേശിനി ആതിരക്ക് രണ്ടാം സ്ഥാനം

ഫറോക്ക്: സംസ്ഥാന കാഡറ്റ് ആൻഡ് ജൂനിയർ തൈക്വാൻഡോ ചാമ്പ്യൻഷിപ്പിൽ ഫറോക്ക് ചെറുവണ്ണൂർ സ്വദേശിനി ആതിരക്ക് രണ്ടാ ം സ്ഥാനം. തൈക്വാൻഡോ അസോസിയേഷൻ ഓഫ് കേരള സംഘടിപ്പിച്ച 20ാമത് കാഡറ്റ് ആൻഡ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ 59 കിലോ വിഭാഗത്തിൽ മത്സരിച്ചാണ് ആതിര രണ്ടാം സ്ഥാനം നേടിയത്. ഈ വിഭാഗത്തിൽ മത്സരിച്ചവരിലെ 15 അംഗങ്ങളുള്ള ഗ്രൂപ്പിൽ നിന്നാണ് ആതിര ഈ നേട്ടത്തിനുടമയായത്. എറണാകുളം കളമശ്ശേരി സൗത്ത് ടൗൺ ഹാളിലായിരുന്നു മത്സരം. ഫറോക്ക് ഗവ. ഗണപത് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്. വെള്ളിയാഴ്ച പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആതിരക്ക് സ്വീകരണമൊരുക്കുന്നുണ്ട്. ചെറുവണ്ണൂർ മധുരബസാറിലെ മാടായിക്കൽ സതീശൻ-റീന ബേബി ദമ്പതികളുടെ മകളാണ്. അതുൽ നാഥ്, അജിത്ത് ലാൽ എന്നിവർ സഹോദരന്മാരാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.