ജലവിതരണ സംവിധാനങ്ങൾ പുനഃസ്​ഥാപിച്ച് വാട്ടർ അതോറിറ്റി

കോഴിക്കോട്: പ്രളയത്തെ തുടർന്ന് ജില്ലയിൽ മുടങ്ങിയ 19 കുടിവെള്ള പദ്ധതികളും പുനരാരംഭിച്ചതായി വാട്ടർ അതോറിറ്റി. 69.3 ലക്ഷം രൂപയാണ് ജില്ലയിൽ വാട്ടർ അതോറിറ്റിക്കുണ്ടായ നഷ്ടം. ജൂൺ രണ്ടാം വാരത്തിലെ മഴയിലും പിന്നീട് മഹാപ്രളയകാലത്തുമായി 19 കുടിവെള്ളപദ്ധതികളാണ് ജില്ലയിൽ താളംതെറ്റിയത്. കഴിഞ്ഞ മാസം 20നു തന്നെ 13 പദ്ധതികളുടെ കുടിവെള്ള വിതരണം പുനരാരംഭിക്കാനായി. വെള്ളം പൂർണമായി ഒഴിഞ്ഞതിനുശേഷമാണ് മറ്റ് ആറു കുടിവെള്ള പദ്ധതികളുടെ തകരാറുകൾ പരിഹരിച്ചതെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. പ്രളയത്തിൽ ജില്ലയിൽ ജൂൺ മാസത്തിൽ 29.3 ലക്ഷം രൂപയും ആഗസ്റ്റ് മാസത്തിൽ 40 ലക്ഷം രൂപയും ആണ് വാട്ടർ അതോറിറ്റി നഷ്ടം കണക്കാക്കുന്നത്. പ്രളയബാധിത പ്രദേശങ്ങളിലെ കുടിവെള്ളം സൗജന്യമായി പരിശോധിക്കുന്നതിനുള്ള സൗകര്യം വാട്ടർ അതോറിറ്റിയുടെ മലാപ്പറമ്പിലുള്ള ക്വാളിറ്റി കൺേട്രാൾ ലാബിൽ ലഭ്യമാണ്. വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റുമായി വരുന്നവർക്കാണ് സൗജന്യ പരിശോധന നൽകുന്നതെന്ന് എക്സിക്യുട്ടിവ് എൻജിനീയർ വ്യകതമാക്കി. കഴിഞ്ഞ മാസം 23 മുതൽ 763 കുടിവെള്ള സാമ്പിളുകളാണ് പരിശോധിച്ചത്. ജൂൺ 13നും 14നും പെയ്ത കനത്ത മഴയിൽ പൂനൂർ പുഴ, ഇരുവഴിഞ്ഞിപുഴ, ചെറുപുഴ എന്നിവയുടെ തീരങ്ങളിലുള്ള പമ്പ് ഹൗസുകളിൽ വെള്ളം കയറിയിരുന്നു. പാനൽ ബോർഡുകൾ, സ്റ്റാർട്ടേഴ്സ്, കേബിളുകൾ തുടങ്ങിയ ഇലക്ട്രിക് ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവ മാറ്റി സ്ഥാപിക്കേണ്ടി വന്നു. തിരുവമ്പാടി, താമരശ്ശേരി, കിഴക്കോത്ത്, മടവൂർ, കോടഞ്ചേരി എന്നിവിടങ്ങളിലെ പമ്പ് ഹൗസുകളിലെ ഇലക്ട്രിക് സംവിധാനങ്ങളുൾപ്പെടെയാണ് തകരാറിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.