ഭൂമിയിലെ വിള്ളൽ: കൂടരഞ്ഞി കുളിരാമുട്ടിയിൽ പരിശോധന

തിരുവമ്പാടി: പ്രളയാനന്തരം കൂടരഞ്ഞി പഞ്ചായത്തിലെ കുളിരാമുട്ടിയിൽ കണ്ടെത്തിയ ഭൂമിയിലെ വിള്ളൽ സംബന്ധിച്ച വിവരശേഖരണത്തിന് ജിയോളജിസ്റ്റ് ടി. മോഹനൻ സ്ഥലപരിശോധന നടത്തി. പനക്കച്ചാൽ മലയുടെ ചരിവിലാണ് ഒരടിയോളം വീതിയിലും 60 മീറ്ററോളം നീളത്തിലും വിള്ളൽ പ്രത്യക്ഷപ്പെട്ടത്. സ്വകാര്യ വ്യക്തികളുടെ കൃഷിയിടത്തിലാണ് വിള്ളലുണ്ടായത്. ഉരുൾപൊട്ടലിൽ രണ്ടു പേർ മരിച്ച കൽപിനി കൂരിയോട് മലയുടെ മറുഭാഗമാണ് കുളിരാമുട്ടിയിൽ ഭൂമിയിൽ വിള്ളലുണ്ടായ സ്ഥലം. നേരേത്ത കൂടരഞ്ഞി വില്ലേജ് ഓഫിസർ യു. രാമചന്ദ്രൻ സ്ഥലം സന്ദർശിച്ച് ശാസ്ത്രീയ പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് തഹസിൽദാർക്ക് റിപ്പോർട്ട് നൽകിയിരുന്നു. കനത്ത മഴ പെയ്താൽ മേഖലയിൽ വീണ്ടും ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.