'മഴ മിഴി' ദുരന്തങ്ങളുടെ നേർക്കാഴ്ചയായി പ്രദർശനം

പന്തീരാങ്കാവ്: പ്രളയദുരിതത്തി​െൻറ നേർക്കാഴ്ച പകരുന്ന ചിത്രങ്ങളും പത്രവാർത്തകളുമായി വിദ്യാർഥികളൊരുക്കിയ 'മഴ മിഴി' പ്രദർശനം ശ്രദ്ധേയമായി. കമ്പിളിപ്പറമ്പ് എ.എം.യു.പി സ്കൂളിലാണ് പി.ടി.എയുടെ സഹകരണത്തോടെ വിദ്യാർഥികൾ ചിത്ര-വിഡിയോ പ്രദർശനം സംഘടിപ്പിച്ചത്. കുട്ടികൾ ശേഖരിച്ച മഴക്കെടുതികളുടെ ദൃശ്യങ്ങൾ, കുട്ടികൾ വരച്ച ചിത്രങ്ങൾ, പ്രളയദുരിത ഫോട്ടോകൾ, വാർത്തകൾ, ലേഖനങ്ങൾ, മഴഗ്രാഫുകൾ തുടങ്ങിയവയാണ് പ്രദർശിപ്പിച്ചത്. സ്കൂളിന് ചുറ്റുപാടും പ്രളയം വിതച്ച ദുരിതങ്ങളുടെ 20 മിനിറ്റ് നീണ്ട വിഡിയോ പ്രദർശനവുമുണ്ടായിരുന്നു. വി.കെ.സി. മമ്മദ് കോയ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ. തങ്കമണി മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള കുട്ടികളുടെ സംഭാവനകൾ എം.എൽ.എ ഏറ്റുവാങ്ങി. ടി.പി. അബ്ദുൽ മുനീർ അധ്യക്ഷത വഹിച്ചു. പി.എം. സൗദ, കെ.കെ. ജയപ്രകാശൻ, മഠത്തിൽ അബ്ദുൽ അസീസ്, ബി.പി.ഒ സ്റ്റിവി, ടി. അഫ്സൽ, പ്രമിഷ, അബ്ദുറഹ്മാൻ മാസ്റ്റർ, അബ്ദുൽ റസാഖ് മാസ്റ്റർ, ലതീഷ് എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ, വാർഡ് മെംബർമാർ തുടങ്ങിയവർ സംസാരിച്ചു. അബ്ദുൽ ജബ്ബാർ ഒളവണ്ണ ക്ലാസെടുത്തു. photo PKv School മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കമ്പിളിപറമ്പ് യു.പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനി ദിയ മറിയം ത​െൻറ കാശിക്കുഞ്ചി വി.കെ.സി. മമ്മദ് കോയ എം.എൽ.എക്ക് കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.