അത്രമേൽ ദയനീയം ഇൗ തൊഴിലാളികളുടെ ജീവിതം

-സമൂർ നൈസാൻ കോഴിക്കോട്: രാജ്യത്തെ െറയില്‍വേ സ്റ്റേഷനുകളില്‍ പ്രമുഖ ട്രാവല്‍ പോര്‍ട്ടലായ ഇക്‌സിഗോ നടത്തിയ ശുചിത്വ സര്‍േവയിൽ ഒന്നാമതെത്തിയ സ്റ്റേഷനാണ് കോഴിക്കോട്. എന്നാൽ, ഇൗ വൃത്തിയുെട പിന്നിൽ പ്രവർത്തിച്ച ശുചീകരണ തൊഴിലാളികളുെട അവസ്ഥ അതിദയനീയമാണിപ്പോൾ. നിയമപ്രകാരമുള്ള അവകാശങ്ങൾപോലും ലഭിക്കാതെ ഏഴു മാസത്തോളമായി ജോലിചെയ്യുകയാണ് 70ഒാളം വരുന്ന ശുചീകരണ കരാർ തൊഴിലാളികൾ. ഇതിൽ അറുപതിലധികം പേരും സ്ത്രീകളാണ്. കഴിഞ്ഞ ഫെബ്രുവരി രണ്ടു മുതൽ എസ്.കെ. വാലി എൻറർപ്രൈസസ് എന്ന കമ്പനിയാണ് രണ്ടു വർഷത്തേക്ക്് ശുചീകരണ ജോലികൾ കരാറെടുത്തത്. കരാറെടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും അർഹമായ അവകാശങ്ങൾപോലും നിഷേധിക്കുകയാണെന്ന് തൊഴിലാളികൾ പറയുന്നു. പരാതി പറഞ്ഞാൽ പിരിച്ചുവിടുമെന്ന ഭീഷണിയാണ് കമ്പനി അധികൃതരിൽ നിന്നു വരുന്നതെന്നും ഇവർ ആരോപിക്കുന്നു. തൊഴിൽ നിയമത്തിൽ കരാർ തൊഴിലാളികൾക്കും സ്ത്രീകൾക്കും നൽകേണ്ട അവകാശങ്ങളെല്ലാം ഇൗ പാവപ്പെട്ട തൊഴിലാളികൾക്ക് നിഷേധിക്കുകയാണ്. ഇ.എസ്.െഎ, പി.എഫ് എന്നിവ ശമ്പളത്തിൽനിന്ന് ഇൗടാക്കുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച രേഖകളും ആനുകൂല്യങ്ങളും ആർക്കും നൽകിയിട്ടില്ല. പലരും അസുഖം വരുേമ്പാൾ സ്വയം പണം ചെലവാക്കി ചികിത്സിക്കുകയാണിപ്പോൾ. കരാറിലുള്ള ശമ്പളം കുറവുവരുത്തുന്നതായും സാലറി സ്ലിപ് കൃത്യസമയത്ത് നൽകാത്തതായും ആക്ഷേപമുണ്ട്. വസ്ത്രം മാറുന്നതിനും വിശ്രമിക്കാനും മതിയായ സൗകര്യമില്ല. സൗകര്യമില്ലാത്ത ചെറിയൊരു മുറിയാണ് സ്ത്രീകളുൾപ്പെടെയുള്ള തൊഴിലാളികൾ ഉപയോഗിക്കുന്നത്. മഴക്കാലത്ത് ഉപയോഗിക്കാൻ ഇത്രയും തൊഴിലാളികൾക്കുള്ളത് 10 േകാട്ടുകൾ മാത്രമാണ്. ഒരുകൂട്ടം യൂനിഫോം മാത്രം നൽകിയതിനാൽ ഇത് എല്ലാ ദിവസവും അലക്കി ഉപയോഗിക്കേണ്ട ഗതികേടിലാണ്. ദയനീയാവസ്ഥ തുടരുേമ്പാഴും ഉള്ള ജോലി പോകുമെന്ന് പേടിച്ച് പലരും പരാതിപ്പെടാൻ മടിക്കുകയാണെന്നും തൊഴിലാളികൾ വ്യക്തമാക്കുന്നു. അതേസമയം, ഇ.എസ്.െഎയുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ചിട്ടുണ്ടെന്നും വൈകാതെ ആനുകൂല്യങ്ങൾ ശരിയാക്കാനുള്ള ശ്രമത്തിലാണെന്നും കമ്പനി അധികൃതർ പറഞ്ഞു. തൊഴിലാളികളുടെ പരാതിയെക്കുറിച്ച് അന്വേഷിക്കുമെന്ന് റെയിൽവേ അധികൃതരും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.