വഴിക്കടവിൽ സ്കൂൾ വാൻ മറിഞ്ഞ് ഡ്രൈവര്‍ക്കും അഞ്ച് കുട്ടികൾക്കും പരിക്ക്

നിലമ്പൂർ: വിദ്യാര്‍ഥികളുമായി സ്‌കൂളിലേക്ക് വരികയായിരുന്ന വാന്‍ വഴിക്കടവ് വെട്ടുകത്തിക്കോട്ട മലയില്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്കും അഞ്ച് കുട്ടികള്‍ക്കും പരിക്കേറ്റു. വഴിക്കടവ് എ.യു.പി സ്കൂൾ വിദ്യാര്‍ഥികളായ സഹൽ (ഒമ്പത്), ബാദുഷ (ആറ്), അമൃത (ഏഴ്), മിയാൻ (നാല്), മുഹമ്മദ് റൗഫ് (11) എന്നീ കുട്ടികൾക്കും ഡ്രൈവര്‍ വഴിക്കടവ് കൊണ്ടോടന്‍ സുബൈറിനുമാണ് (38) പരിക്കേറ്റത്. ഇവരെ നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ല. ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. വെട്ടുക്കത്തിക്കോട്ട റോഡിലെ കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണംവിട്ട ഉടൻ ഡ്രൈവർ റോഡിനോട് ചേര്‍ന്ന തിട്ടയിൽ ഇടിച്ചുനിർത്താൻ ശ്രമിച്ചു. സമീപത്തെ മണ്ണിശ്ശേരി റുഖിയയുടെ വീടി‍​െൻറ അടുക്കള, ശുചിമുറി എന്നിവ തകര്‍ത്താണ് വാന്‍ നിന്നത്. റുഖിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഏഴ് കുട്ടികളാണ് വാനിലുണ്ടായിരുന്നത്. മോേട്ടാർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.എ. സുകു, വിദ‍്യാഭ‍്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് അഷറഫ്, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു, മിനി, ഷിഫ്ന, സുലൈഖ, പ്രധാനാധ‍്യാപകൻ ഗിരി വർഗീസ് എന്നിവർ ആശുപത്രിയിൽ കുട്ടികളെ സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.