ജീവിച്ചിരിക്കുന്ന 'പരേതരെ' കാണാൻ ഉമ്മൻ ചാണ്ടി എത്തി

െപരുവയൽ: മരണപ്പെട്ടു എന്ന കാരണം പറഞ്ഞ് ക്ഷേമപെൻഷൻ ലിസ്റ്റിൽനിന്ന് സർക്കാർ വെട്ടിനിരത്തിയ ജീവിച്ചിരിക്കുന്നവരെ കാണാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എത്തി. പൂവ്വാട്ടുപറമ്പിൽ യു.ഡി.എഫ് ജനപ്രതിനിധികൾ പെൻഷൻ പദ്ധതിയിൽനിന്ന് അകാരണമായി സർക്കാർ വെട്ടിമാറ്റിയവർക്കൊപ്പം സംഘടിപ്പിച്ച സത്യഗ്രഹ പന്തലിലാണ് അദ്ദേഹം എത്തിയത്. യു.ഡി.എഫ് സർക്കാർ കൂടുതൽ പേർക്ക് ക്ഷേമപെൻഷൻ ലഭിക്കാനാണ് അവസരമൊരുക്കിയതെങ്കിൽ ഇടതു സർക്കാർ ലിസ്റ്റ് വെട്ടിച്ചുരുക്കാനുള്ള ഉത്തരവുകൾ മാത്രമാണ് പുറത്തിറക്കുന്നതെന്ന് ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി. വീടി​െൻറ വിസ്തൃതിയും വീട്ടിലെ മറ്റ് അംഗങ്ങളുടെ വരുമാനവും നോക്കി പെൻഷൻ ഗുണഭോക്താക്കളെ ലിസ്റ്റിൽനിന്ന് നീക്കംചെയ്യുന്നത് അംഗീകരിക്കാനാവില്ല. തദ്ദേശസ്ഥാപനങ്ങളുടെ റിപ്പോർട്ടിനുപോലും കാത്തിരിക്കാതെ അകാരണമായി ആയിരങ്ങളെ ഒഴിവാക്കിയ നടപടി വിചിത്രമാണ്. ക്ഷേമപെൻഷൻ പദ്ധതിയുടെ ലക്ഷ്യം പോലും വിസ്മരിച്ചാണ് സർക്കാർ പ്രവർത്തിക്കുന്നത്. ഇതിനെതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭം ഉയർന്നുവരുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് പെരുവയൽ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സത്യഗ്രഹത്തിൽ ചെയർമാൻ കെ. മൂസ മൗലവി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗീകരിച്ച ക്ഷേമ പെൻഷൻ ലിസ്റ്റും ഭവനപദ്ധതി ലിസ്റ്റും അട്ടിമറിക്കുന്ന സർക്കാർ നടപടിക്കെതിരായാണ് സമരം സംഘടിപ്പിച്ചത്. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് കെ.എ. ഖാദർ മാസ്റ്റർ, ഡി.സി.സി സെക്രട്ടറിമാരായ ദിനേശ് പെരുമണ്ണ, വിനോദ് പടനിലം, പുവ്വാട്ട് മൊയ്തീൻ ഹാജി, സി. മാധവദാസ്, എ.ടി. ബഷീർ, സി.എം. സദാശിവൻ, ടി.പി. മുഹമ്മദ്, അസ്ഖർ ഫറോക്ക്, വൈ.വി. ശാന്ത, കെ. ജുമൈല, എൻ. അബൂബക്കർ , അനീഷ് പാലാട്ട്, പി.പി. ജാഫർ, മുജീബ് ഇടക്കണ്ടി, പി.കെ. ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു. photo pvl sathyagraha യു.ഡി.എഫ് പെരുവയൽ പഞ്ചായത്ത് കമ്മിറ്റി പൂവ്വാട്ടുപറമ്പിൽ സംഘടിപ്പിച്ച ജനപ്രതിനിധികളുടെ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.