െറസിഡൻറ്​സ്​ അസോസിയേഷന്‍ ഏകോപന സമിതി ഉദ്ഘാടനം നാളെ

രാമനാട്ടുകര: മുനിസിപ്പാലിറ്റിയിലെ 45ഒാളം വരുന്ന െറസിഡൻറ്സ് അസോസിയേഷനുകളുള്‍പ്പെട്ട ഏകോപന സമിതിയുടെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും. വൈദ്യരങ്ങാടി വികാസ് ഓഡിറ്റോറിയത്തില്‍ വൈകുന്നേരം മൂന്നിന് നടക്കുന്ന ചടങ്ങ് വി.കെ.സി. മമ്മദ് കോയ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ല കലക്ടര്‍ യു.വി. ജോസ് മുഖ്യാതിഥിയാവും. എം.കെ. രാഘവന്‍ എം.പി, നഗരസഭ ചെയര്‍മാന്‍ വാഴയില്‍ ബാലകൃഷ്ണന്‍, അസി. െപാലീസ് കമീഷണര്‍ അബ്ദുള്‍ റസാഖ് എന്നിവര്‍ പങ്കെടുക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തികളെയും പൊലീസ്, ഫയര്‍ഫോഴ്‌സ്, കെ.എസ്.ഇ.ബി തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരെയും ചടങ്ങില്‍ ആദരിക്കും. നഗരസഭയിലെ ഏഴോളം ദുരിതാശ്വാസ ക്യാമ്പുകളിൽ മികച്ച പ്രവര്‍ത്തനം നടത്തുകയും വയനാട്, ചേര്‍ത്തല തുടങ്ങിയ പ്രളയബാധിത പ്രദേശങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളുമടങ്ങിയ കിറ്റുകള്‍ എത്തിക്കുകയും പ്രാദേശിക റെസിഡൻറ്സ് അസോസിയേഷനുകള്‍ സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കുകയും ചെയ്തിരുന്നെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബഷീര്‍ പറമ്പന്‍, കെ.സി. രവീന്ദ്രന്‍, അല്‍ത്താഫ് പമ്മന, അഹമ്മദ് കോയ, മുഹമ്മദ് റാഫി, ഹരിദാസ് മോനോന്‍, അംജദ് അലി, കബീര്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.