സ്വതന്ത്ര കർഷകസംഘം തയ്യൽ മെഷീൻ നൽകി

മാവൂർ: പുഴ ദിശമാറിയൊഴുകി വൻ നാശമുണ്ടായ മുഴാപ്പാലത്തെ തെക്കേ തറമണ്ണിൽ മജീദി​െൻറ കുടുംബത്തിന് മാവൂർ പഞ്ചായത്ത് സ്വതന്ത്ര കർഷകസംഘം തയ്യൽ മെഷീൻ നൽകി. സ്വതന്ത്ര കർഷകസംഘം പഞ്ചായത്ത് പ്രസിഡൻറ് പി. ബീരാൻ കുട്ടി, ജന. സെക്രട്ടറി മുനീർ കുതിരാടം, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഒ.സി. ഹുസൻ പാറയിൽ, സെക്രട്ടറി ടി.വി.എം. അബ്ദുല്ല, മുഴാപ്പാലം ശാഖ സെക്രട്ടറി ശിഹാബുദ്ദീൻ, വാർഡ് മുസ്ലിം ലീഗ് പ്രസിഡൻറ് പി.ടി. മുനീർ എന്നിവർ സംബന്ധിച്ചു. വീടി​െൻറ പകുതിയിലേറെ വെള്ളം കയറിയതിനെത്തുടർന്ന് ഭക്ഷ്യവസ്തുക്കളും വീട്ടുപകരണങ്ങളും മജീദിന് നഷ്ടപ്പെട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.