ശുചീകരണം

പുന്നശ്ശേരി: സി.പി.എം പുന്നശ്ശേരി ബ്രാഞ്ചി​െൻറ നേതൃത്വത്തിൽ പുന്നശ്ശേരി വായനശാല മുതൽ ആലിൻചുവടു വരെ റോഡിന് ഇരുവശവും കാടുകൾ വെട്ടിത്തെളിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കംചെയ്തു. സി.പി.എം കാരക്കുന്നത്ത് എൽ.സി മെംബർ കെ.വി. മനോഹരൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി പി.സി. രമേശൻ, കെ.എം. രമേശൻ എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി. പ്രദേശത്ത് രാത്രികാലങ്ങളിൽ തെരുവുവിളക്കുകൾ കത്താത്തതിലും മാലിന്യങ്ങൾ റോഡിൽ തള്ളുന്നതിലും പഞ്ചായത്ത് നടപടിയെടുക്കാത്തതിൽ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.