കുന്ദമംഗലത്ത് പ്രളയം ബാധിച്ചവർക്ക് 3.78 കോടി സഹായം

കുന്ദമംഗലം: കുന്ദമംഗലം മണ്ഡലത്തില്‍ പ്രളയദുരിതം ബാധിച്ച 3781 കുടുംബങ്ങള്‍ക്ക് 3.78 കോടിയുടെ ധനസഹായം ലഭ്യമാക്കാന്‍ തീരുമാനമായതായി കോഴിക്കോട് താലൂക്ക് തഹസില്‍ദാർ കെ.ടി. സുബ്രഹ്മണ്യൻ അറിയിച്ചു. മണ്ഡലത്തില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിന് പി.ടി.എ. റഹീം എം.എല്‍.എ വിളിച്ചുചേര്‍ത്ത യോഗത്തില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് തഹസില്‍ദാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇനിയും ദുരിതാശ്വാസത്തിന് അര്‍ഹതയുള്ള വല്ലവരും പട്ടികയില്‍നിന്ന് വിട്ടുപോയിട്ടുണ്ടെങ്കില്‍ പ്രത്യേക അപേക്ഷ തഹസില്‍ദാര്‍ക്ക് നല്‍കുന്നതിനും തീരുമാനമായി. വില്ലേജ് ഓഫിസ് ശാക്തീകരണത്തി‍​െൻറ ഭാഗമായി മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫിസുകള്‍ക്കും ലാപ്ടോപ്പുകളും പ്രിൻററുകളും നൽകും. ഒളവണ്ണ, ചെറൂപ്പ സി.എച്ച്.സികള്‍ക്കും കുന്ദമംഗലം എഫ്.എച്ച്.സിക്കും ഫോഗിങ് മെഷീനുകളും നൽകും. എം.എല്‍.എയുെട പ്രാദേശിക വികസന ഫണ്ടില്‍നിന്നാണിവ ലഭ്യമാക്കുക. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലേക്ക് എത്തിച്ചേരുന്നതിനുള്ള റോഡുകള്‍ ഭാവിയില്‍ വെള്ളംകയറാത്ത നിലയില്‍ ഉയര്‍ത്തുന്നതിന് നടപടി സ്വീകരിക്കും. മുടങ്ങിപ്പോയ കുടിവെള്ള പദ്ധതികള്‍ പുനരുദ്ധരിക്കുന്നതിനും പൊതുമരാമത്ത് റോഡുകളുടെ റിപ്പയര്‍ പ്രവൃത്തി നടത്തുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനും തീരുമാനിച്ചു. സ്വന്തമായി കെട്ടിടമില്ലാത്ത കുറ്റിക്കാട്ടൂര്‍, പെരുവയല്‍ വില്ലേജ് ഓഫിസുകള്‍ക്ക് കെട്ടിടങ്ങള്‍ നിര്‍മിക്കും. ചാത്തമംഗലം എന്‍.സി.പി.സി കുടിവെള്ള പദ്ധതി ടാങ്കിലേക്ക് കെ.ഡബ്ല്യു.എ ട്രീറ്റ്മ​െൻറ് പ്ലാൻറില്‍നിന്ന് ഗ്രാമപഞ്ചായത്ത് ചെലവില്‍ നേരിട്ട് കുടിവെള്ളം ലഭ്യമാക്കുന്നതിനും തീരുമാനമായി. ജപ്പാന്‍ കുടിവെള്ള പദ്ധതി പ്രവൃത്തി ത്വരിതപ്പെടുത്തുന്നത് ചര്‍ച്ചചെയ്യുന്നതിന് ഈ മാസം 17ന് പെരുമണ്ണ ഗ്രാമപഞ്ചായത്തില്‍ യോഗം വിളിച്ചുചേര്‍ക്കുന്നതിനും തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ സി. മുനീറത്ത്, കെ. തങ്കമണി, കെ. അജിത, വൈ.വി. ശാന്ത, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ഹസീന, ചത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.എ. രമേശന്‍, അഡീഷനല്‍ ഡി.എം.ഒ ഡോ. ആശാദേവി, വില്ലേജ് ഓഫിസര്‍മാര്‍, പൊതുമരാമത്ത്, എല്‍.എസ്.ജി.ഡി, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, റവന്യൂ, ആരോഗ്യ വകുപ്പ്, ഇറിഗേഷന്‍, മൈനര്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസ് സ്വാഗതവും കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. കോയ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.