അയൽപക്കം

കിറ്റ് നൽകി കോഴിക്കോട്: യു.കെ.എസ് റോഡ് അയൽപക്കവേദിയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ പ്രളയംബാധിച്ച 26 കുടുംബാംഗങ്ങൾക്ക് വസ്ത്രങ്ങളടങ്ങിയ കിറ്റും 1000 രൂപയും സഹായം നൽകി. അഡ്വ. മിനി പ്രസാദ്, രജനി അജിത് കുമാർ, പ്രഭ െഎസക് എന്നിവർ നേതൃത്വം നൽകി. തുക കൈമാറി കോഴിക്കോട്: സമന്വയം െറസി. അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി അംഗങ്ങളിൽനിന്ന് പിരിച്ചെടുത്ത തുക ജില്ല കലക്ടർ യു.വി. ജോസിന് കൈമാറി. പ്രസിഡൻറ് വിശ്വനാഥൻ, സെക്രട്ടറി പി.ടി. സേതുമാധവൻ, വൈസ് പ്രസിഡൻറുമാരായ പി.കെ. ശ്രീകുമാർ, ഗിരീഷ് പുതുവായ്, ജോ. സെക്രട്ടറി തോേട്ടാളി പ്രകാശൻ എന്നിവർ പെങ്കടുത്തു. കോഴിക്കോട്: വട്ടക്കിണർ, ഒ.ബി. റോഡ് പീസ് ഗാർഡൻ റസി. അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അംഗങ്ങളിൽനിന്ന് സമാഹരിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക്, ഭാരവാഹികൾ കലക്ടർ യു.വി. ജോസിനെ ഏൽപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.