മൊകേരി ഗവ. കോളജിൽ കെമിസ്ട്രി ബാച്ച് അനുവദിച്ചപ്പോൾ പ്രയോജനം ലഭിക്കാതെ വിദ്യാർഥികൾ

നാദാപുരം: മൊകേരി ഗവ. കോളജിൽ അനുവദിച്ച ബി.എസ്സി കെമിസ്ട്രി ബാച്ചിൽ പ്രവേശനം നേടാനാകാതെ വിദ്യാർഥികൾ. കാലിക്കറ്റ് സർവകലാശാലയുടെ അഡ്മിഷൻ അവസാനിച്ചപ്പോൾ പുതുതായി കെമിസ്ട്രി ബാച്ച് അനുവദിച്ചതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. പുതുതായി അനുവദിച്ച ബാച്ചിലേക്ക് വിദ്യാർഥികൾക്ക് അപേക്ഷിക്കാൻ കഴിയില്ല. പുതുതായി വിദ്യാർഥികൾ ചേരാനില്ലാത്തതിനാൽ സാശ്രയ കോളജുകളിലും മറ്റും പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾ ടി.സി വാങ്ങി പുതിയ കെമിസ്ട്രി ബാച്ചിലേക്ക് മാറുകയാണ് ചെയ്യുന്നത്. ഇതോടെ ഈ കോളജുകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന സ്ഥിതിയുമുണ്ട്. സർവകലാശാല പ്രവേശന തീയതി നീട്ടുകയോ മൊകേരി ഗവ. കോളജിന് മാത്രമായി പ്രത്യേക പരിഗണന നൽകുകയോ ചെയ്താലേ വിദ്യാർഥികൾക്ക് പുതുതായി അനുവദിച്ച കെമിസ്ട്രി ബാച്ചുകൊണ്ട് ഗുണം ലഭിക്കൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.