റിയാസി​െൻറ 'ആടുജീവിതം'

-മൃഗസംരക്ഷണ വകുപ്പി​െൻറ ഗോട്ട് ഫാം സ്കൂളായി ത​െൻറ ഫാം തിരഞ്ഞെടുത്തതി​െൻറ സന്തോഷത്തിലാണ് റിയാസ് വടകര: ബെന്യാമിന്‍ നോവലിലൂടെ പറഞ്ഞ ദുരിതപൂര്‍ണമായ 'ആടുജീവിത'ത്തി​െൻറ കഥയല്ല വടകര മാക്കൂല്‍ പീടികയിലെ വലിയ പറമ്പത്ത് റിയാസിേൻറത്. കഴിഞ്ഞ 20 വര്‍ഷമായി ആടുകള്‍ക്കൊപ്പമാണ് ത​െൻറ ജീവിതത്തി​െൻറ പച്ചപ്പ് കെണ്ടത്തുന്നത്. മറ്റു തൊഴിലുകളൊന്നും തേടാതെ ആടുകളിലൂടെ വരുമാനം കണ്ടെത്തുന്നതിനെ തുടക്കത്തില്‍ പരിഹസിച്ചവരും കളിയാക്കിയവരും ഏറെയാണ്. എന്നാല്‍, സര്‍ക്കാര്‍ ഏജന്‍സികൾ റിയാസി​െൻറ ആടുകളെ കൊണ്ടുപോകുന്നതോടെ പരിഹാസം അംഗീകാരമായി മാറി. 150 ആടുകളെ ഉള്‍ക്കൊള്ളാന്‍ സൗകര്യമുള്ള റിയാസി​െൻറ ഫാമിൽ ഇപ്പോള്‍ 60 ആടുകളുണ്ട്. ഒന്നര മീറ്റര്‍ ഉയരത്തില്‍ കെട്ടിപ്പൊക്കിയ കല്‍തൂണുകളിലായി മരത്തില്‍ നിർമിച്ച നീളമേറിയ കൂട്ടിലാണ് വളര്‍ത്തുന്നത്. ഈ കൂടൊരുക്കിയതും റിയാസി​െൻറ കരവിരുതിലാണ്. മണ്ണൂത്തി സര്‍വകലാശാല, ചെന്നൈ വെറ്ററിനറി സര്‍വകലാശാല എന്നിവിടങ്ങളിലേക്ക് ഇവിടെനിന്ന് ആടുകളെ കൊണ്ടുപോകുന്നുണ്ടിപ്പോള്‍. പിതാവ് മൂസയില്‍നിന്നും മതാവ് നഫീസയില്‍നിന്നും തുടങ്ങിയതാണ് ആടുകളോടുള്ള പ്രിയം. അറേബ്യനും നാടനും ചേര്‍ന്ന സങ്കരയിനം മലബാറി ആടുകളാണിവിടെയുള്ളത്. ദിനംപ്രതി ഒരു ലിറ്റര്‍ പാലു നല്‍കുന്നവയാണ് ആടുകള്‍ ഏറെയും. പാല്‍ ലിറ്ററിന് 150 മുതല്‍ 200 രൂപവരെയാണ് വില. ആടൊന്നിന് ദിനംപ്രതി 10 രൂപ മുതല്‍ 20 രൂപവരെ ചെലവു വരും. ആറു മാസം മുതല്‍ ആടുകളെ വിറ്റുതുടങ്ങും. കശാപ്പിന് കൊടുക്കുന്ന പതിവില്ല. ആയുര്‍വേദ മരുന്ന് നിർമാതാക്കളായ സിദ്ധസമാജത്തിനാണ് പ്രധാനമായും പാല്‍ നല്‍കുന്നത്. ഇവര്‍ക്കുതന്നെ, മൂത്രവും കാഷ്ഠവും നല്‍കുന്നു. ഒരാടിനെ വിറ്റാല്‍ ശരാശരി 8,000 രൂപയോളം ലഭിക്കും. മൃഗ സംരക്ഷണ വകുപ്പി​െൻറ ഗോട്ട് ഫാം സ്കൂളായി റിയാസി​െൻറ ആട് ഫാം മാറിയിരിക്കുകയാണിപ്പോള്‍. കോഴിക്കോട് ജില്ലയില്‍ ആടുവളര്‍ത്തലിന് താല്‍പര്യമുള്ളവര്‍ക്ക് വേണ്ട നിര്‍ദേശങ്ങൾ നല്‍കുന്നതിവിടെനിന്നാണ്. ഷെരീഫയാണ് റിയാസിന്‍െറ ഭാര്യ. മകള്‍: റസുവ. -അനൂപ് അനന്തന്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.