പ്രിയതമ​െൻറ കണ്ണീരോർമയിൽ ബിന്ദു നെയ്യുന്നു; പുതുജീവിതം

* ഉരുൾപൊട്ടലിൽ ഭർത്താവിനെയും മകനെയും നഷ്ടപ്പെട്ട വീട്ടമ്മ അതിജീവനത്തി​െൻറ പാതയിൽ നിഷാദ് കോട്ടമ്മൽ തിരുവമ്പാടി (കോഴിക്കോട്): ബിന്ദു മക്കളായ പ്രബിതക്കും പ്രിയക്കുമൊപ്പം വീണ്ടും ജീവിതം തുടങ്ങുകയാണ്. എല്ലാമായിരുന്ന ഭർത്താവിനെയും ഏക ആൺതരിയെയും ഉരുൾപൊട്ടൽ കവർന്നിട്ട് 26 ദിവസമായി. കൂടരഞ്ഞി കൽപ്പിനിയിലെ കൂരിയോട് മലയിൽ കൊച്ചു കൂരയുണ്ടായിരുന്ന സ്ഥലത്ത് അതി​െൻറ ശേഷിപ്പുപോലുമില്ല. ആഗസ്റ്റ് 15ന് അർധരാത്രിയാണ് ഇൗ വീട്ടമ്മയുടെ ജീവിതം മാറ്റിയെഴുതിയ ദുരന്തമുണ്ടായത്. ഭർത്താവ് തയ്യിൽ തൊടിയിൽ പ്രകാശ് (44), മകൻ അഞ്ചാം ക്ലാസ് വിദ്യാർഥി പ്രബിൻ പ്രകാശ് (10) എന്നിവർ ഉരുൾപൊട്ടലിൽ വീട് തകർന്നാണ് മരിച്ചത്. ബിന്ദുവും മറ്റു മക്കളായ പ്രബിത (12), പ്രിയ (എട്ട്) എന്നിവരും പരിക്കേറ്റ് രണ്ടാഴ്ചയോളം ആശുപത്രിയിലായിരുന്നു. പ്രകാശ​െൻറ അച്ഛൻ ഗോപാലനും സാരമായി പരിക്കേറ്റിരുന്നു. ആശുപത്രിവിട്ട ശേഷം ബിന്ദുവും മക്കളും പുന്നക്കലിലെ സഹോദര​െൻറ വീട്ടിലായിരുന്നു. പ്രകാശൻ കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റിയിരുന്നത്. ദുരന്തത്തിൽ വിലപ്പെട്ട രേഖകളെല്ലാം നഷ്ടമായിരുന്നു. പ്രകാശ​െൻറ വേർപാട് കാരണം ജീവിതം വഴിമുട്ടിയതോടെ നാട്ടുകാരുടെയും സുമനസ്സുകളുടെയും നിലക്കാത്ത കാരുണ്യഹസ്തം ബിന്ദുവിന് ആത്മവിശ്വാസം പകർന്നു. കൂടരഞ്ഞി കാരാട്ട് പാറയിൽ സൗജന്യമായി വാടക വീട് ലഭിച്ചതോടെ അവിടെ താമസം തുടങ്ങി. ഇതിനിടെ, കൂടരഞ്ഞി സർവിസ് സഹകരണ ബാങ്ക് ബിന്ദുവിനും മക്കൾക്കുമായി വീട് നിർമിച്ചുനൽകുമെന്ന് വാഗ്ദാനം ചെയ്തു. ഇതിനായി ഭൂമി സൗജന്യമായി നൽകാൻ ഒരാൾ തയാറായിട്ടുണ്ട്. വീട് തകർന്നപ്പോൾ കൈയിലേറ്റ പരിക്ക് ഭേദമായതോടെ പ്രബിത കൂടരഞ്ഞി സ​െൻറ് സെബാസ്റ്റ്യൻസ് സ്കൂളിൽ പോയിത്തുടങ്ങി. പ്രിയയുടെ തോെളല്ലി​െൻറ പരിക്ക് ഭേദമാകുന്നേയുള്ളൂ. ബിന്ദുവി​െൻറ ഉപജീവനമാർഗമായിരുന്ന തയ്യൽ മെഷീൻ ഉരുൾപൊട്ടലിൽ നഷ്ടമായിരുന്നു. ശനിയാഴ്ച തൃപ്പൂണിത്തുറ ഉദയംപേരൂർ സ്വദേശി വിപിൻ കുമാർ എന്ന യുവാവ് പുതിയ തയ്യിൽ മെഷീൻ കാരാട്ടുപാറയിലെ വാടക വീട്ടിലെത്തിച്ചു. ഇദ്ദേഹം എറണാകുളത്ത് ഇലക്ട്രോണിക് സ്ഥാപനത്തിലെ ജീവനക്കാരനാണ്. ബ്ലോക്ക് പഞ്ചായത്ത് അംഗം ജിമ്മി ജോസ്, സി.ടി. രാജേഷ് എന്നിവർ കൂടെയുണ്ടായിരുന്നു. പ്രിയതമ​െൻറയും പ്രിയപുത്ര​െൻറയും വേർപാടി​െൻറ കണ്ണീരുണങ്ങില്ലെങ്കിലും രണ്ടു പെൺകുട്ടികളുമായി പുതുജീവിതം നെയ്ത് തുടങ്ങുകയാണ് ബിന്ദു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.