സേട്ട് മല മൈലാം പാത്തി നിവാസികൾക്ക് കുടിവെള്ളമൊരുക്കി പൂർവ വിദ്യാർഥി കൂട്ടായ്മ

കൊടുവള്ളി: ഉരുൾപൊട്ടലിലും പ്രളയക്കെടുതിയിലും ശുദ്ധജല പൈപ്പുകളും ടാങ്കുകളും പൂർണമായും നശിച്ച വയനാട് പൊഴുതന പഞ്ചായത്തിലെ മൈലാം പാത്തി സേട്ട് മല പ്രദേശങ്ങളിലെ 63 കുടുംബങ്ങൾക്ക് കുടിവെള്ളമൊരുക്കി പൂർവ വിദ്യാർഥി കൂട്ടായ്മ. ശുദ്ധജലമെത്തിക്കുന്നതിനുള്ള വെള്ള ടാങ്കും പൈപ്പുകളും വീട്ടിൽ വെള്ളം കയറി നശിച്ച കട്ടിലകൾ സ്ഥാപിക്കാനുള്ള പ്ലൈവുഡുകളും നൽകി. കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ്.എസ്.സി 87 ബാച്ച് കൂട്ടായ്മയാണ് ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളികളായത്. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. സൈത് വിതരണോദ്ഘാടനം നിർവഹിച്ചു. സി. മുഹസിൻ അധ്യക്ഷത വഹിച്ചു. മുഹമ്മദ് മുസ്ലിയാർ, അബ്ദുല്ല മിസ്ബാഹി, സുൽത്താന മജീദ്, സി.ടി. കാദർ, മജീദ്, പി.പി. മുനീർ, ഇ.സി. മുജീബ്, സി.കെ. മജീദ്, സലാം, വി.സി. മുസ്തഫ, എ.പി. നാസർ എന്നിവർ സംസാരിച്ചു. റസാഖ് മുസ്ലിയാർ സ്വാഗതവും കിഷൻ കുമാർ നന്ദിയും പറഞ്ഞു. സഹായം കൈമാറി കൊടുവള്ളി: പ്രളയ ദുരന്തബാധിതരെ സഹായിക്കാൻ സാന്ത്വനം പരസ്പര സഹായ സംഘം സൗത്ത് കൊടുവള്ളി ഓണാഘോഷത്തിനായി സ്വരൂപിച്ച പണവും അംഗങ്ങളുടെ വിഹിതവും അടങ്ങുന്ന 40,000 രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. സൗത്ത്‌ കൊടുവള്ളിയിൽ നടന്ന പരിപാടിയിൽ ചെക്ക് സംഘം പ്രസിഡൻറ് കെ. രവീന്ദ്രനിൽനിന്നും കാരാട്ട് റസാഖ് എം.എൽ.എ ഏറ്റുവാങ്ങി. കെ. ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.പി. പ്രശോഭ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.