എലിപ്പനി ജാഗ്രതാ പ്രവർത്തനം

കൊടുവള്ളി: എലിപ്പനിക്കെതിരെ ജാഗ്രത പുലർത്താൻ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വിവിധ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. വാർഡ് തലത്തിൽ ആശാ വർക്കർമാർ, ആരോഗ്യവകുപ്പിലെ ജീവനക്കാർ, അയൽസഭ അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവരുടെ യോഗം ചേർന്ന് സ്ക്വാഡ് രൂപവത്കരിച്ചു. വാർഡ് തലത്തിൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. കുടിവെള്ള ജലസ്രോതസ്സുകളിൽ ക്ലോറിനേഷനും നടത്തി. തിങ്കളാഴ്ച ഗൃഹസന്ദർശനം നടത്തി പ്രതിരോധ ഗുളികകളും നോട്ടീസും വിതരണം ചെയ്യും. എളേറ്റിൽ കൃഷിഭവൻ ഓഡിറ്റോറിയത്തിൽ നടന്ന പഞ്ചായത്ത്തല ബോധവത്കരണ ക്ലാസ് പ്രസിഡൻറ് എൻ.സി. ഉസ്സയിൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. ജബ്ബാർ അധ്യക്ഷത വഹിച്ചു. ഡോ. ഹൈഫ മൊയ്തീൻ ക്ലാസെടുത്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ശ്രീജ സത്യൻ, മെംബർമാരായ ഒ.കെ. അബ്ദുറഹ്മാൻ, റജ്ന കുറുക്കാംപൊയിൽ, ടി.പി. ഇബ്രാഹീം, മൈമൂന മജീദ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ ഗീതാകുമാരി, കെ.പി. അബ്ദുൽ ശുക്കൂർ, കെ. ചിന്നമ്മ, കെ. സുഷമ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.